ഡൽഹി:വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലും ഹരിയാനയിലും എഎപി ഇന്ത്യ സഖ്യവുമായി സീറ്റ് പങ്കിടില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയിലും സഖ്യമില്ല'; അരവിന്ദ് കെജ്‌രിവാൾ - Bhagwant Mann Ayodhya Visit
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
!['ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയിലും സഖ്യമില്ല'; അരവിന്ദ് കെജ്‌രിവാൾ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ Arvind Kejriwal Ayodhya Visit Bhagwant Mann Ayodhya Visit ലോക്‌സഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2024/1200-675-20725810-thumbnail-16x9-aravind.jpg)
Published : Feb 11, 2024, 10:25 PM IST
കെജ്‌രിവാളും ഭഗവന്ത് മന്നും നാളെ അയോധ്യയിൽ:രാമക്ഷേത്ര ദർശനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യയിൽ എത്തും (Kejriwal, Bhagwant Mann to visit Ayodhya on Monday). ഇരു മുഖ്യമന്ത്രിമാരും തിങ്കളാഴ്‌ച അയോധ്യ സന്ദർശിക്കുമെന്ന് എഎപി വൃത്തങ്ങളാണ് അറിയിച്ചത്. ജനുവരി 22 ന് നടന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ആം ആദ്‌മി കൺവീനർക്ക് ക്ഷണം ലഭിക്കുന്നു. എന്നാൽ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും ഒപ്പം പിന്നീട് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. "കെജ്‌രിവാളിന്‍റെയും ഭഗവന്ത് മന്നിന്‍റെയും നാളത്തെ അയോധ്യ സന്ദർശനത്തിൽ ഇരുവരുടെയും കുടുംബങ്ങളും ഉണ്ടാകും എന്നാണ് ഒരു വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.