ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനിടെ കണ്ടുകെട്ടിയത് 392 സ്വത്തു വകകളെന്ന് എന്‍ഐഎ. ഭീകരർ, ഗുണ്ടാസംഘങ്ങൾ, നക്‌സലൈറ്റുകൾ, മറ്റ് വ്യക്തികൾ എന്നിവരുടെ സ്വത്തുക്കളാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. സർക്കാർ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സ്വത്ത് കണ്ടുകെട്ടിയത് റാഞ്ചിയിലാണ്, 206 സ്വത്തുവകകളാണ് ഇവിടെനിന്ന് കണ്ടുകെട്ടിയത്. ജമ്മുവിൽ 99 വസ്‌തു വകകളും ചണ്ഡീഗഡിൽ 33 സ്വത്തുക്കളും കണ്ടുകെട്ടി. എന്നാല്‍ വസ്‌തുവകകളുടെ കൃത്യമായ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
2019 മുതൽ ഇന്നുവരെ ചണ്ഡീഗഡിൽ നിന്ന് 33, ചെന്നൈയിൽ മൂന്ന്, ഹൈദരാബാദിൽ നാല്, മുംബൈയിൽ അഞ്ച്, കൊച്ചിയിൽ 19, ലഖ്‌നൗവിൽ ഒന്ന്, ന്യൂഡൽഹിയിൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ ഗുണ്ടാസംഘങ്ങളുടെയും വ്യക്തികളുടെയും 22 സ്വത്തുക്കളുമാണ് എൻഐഎ കണ്ടുകെട്ടിയത് എന്ന് രേഖകള്‍ പറയുന്നു.