ന്യൂഡൽഹി :ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിങ് സന്ധു എന്ന ലാൻഡയുടെ പ്രധാന സഹായിയെ എൻഐഎ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ബർവാനിയിലെ ബൽജീത് സിങ്ങാണ് അറസ്റ്റിലായത്. വ്യവസായികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൊള്ളയടിക്കുന്നതിന് മാരകായുധങ്ങൾ വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പഞ്ചാബിലെ ലാൻഡയുടെ ഏജന്‍റുമാർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നയാളാണ് ബല്‍ജീതെന്ന് കണ്ടെത്തി. വലിയ തോതിലുള്ള ഭീകര പ്രവർത്തനങ്ങൾ നടത്താനാണ് ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിൽ ലാൻഡയുടെ കൂട്ടാളിയായ ഗുർപ്രീത് സിങ് ഗോപിയുടെയും മറ്റൊരു ഖലിസ്ഥാൻ ഭീകരൻ സത്നാം സിങ് സത്തയുടെയും അറസ്റ്റിലേക്ക് നയിച്ചതായി എൻഐഎ അറിയിച്ചു.