ന്യൂഡൽഹി: പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്‌ടർ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിടുന്ന 2,437 ജിയോ യൂസര്‍മാരില്‍ നിന്നുള്ള പരാതികൾ രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് 1:42 ഓടെയാണ് പ്രശ്‌നം എല്ലാവരെയും ബാധിച്ചുതുടങ്ങിയത്.
ഡൗൺഡിറ്റക്‌ടർ പറയുന്നതനുസരിച്ച്, പരാതിക്കാരിൽ 54 ശതമാനത്തിലധികം പേർ മൊബൈൽ ഇൻ്റർനെറ്റ് പ്രശ്‌നങ്ങൾ നേരിടുന്നു. റിപ്പോർട്ട് ചെയ്‌തിട്ടുള്ളതില്‍ 38 ശതമാനവും കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവീസായ ജിയോ ഫൈബറുമായി ബന്ധപ്പെട്ടവയാണ്. ഏഴ് ശതമാനം പേർക്കാണ് മൊബൈൽ നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായത്.