കേരളം

kerala

ETV Bharat / bharat

സി-60 കമാൻഡോ-നക്‌സല്‍ ഏറ്റുമുട്ടല്‍; നക്‌സൽ കമാൻഡറും രണ്ട്‌ വനിത അനുയായികളും കൊല്ലപ്പെട്ടു - Naxal Commander Killed In Encounter - NAXAL COMMANDER KILLED IN ENCOUNTER

ഗഡ്‌ചിരോളിയിൽ സി-60 കമാൻഡോകളും നക്‌സലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നക്‌സൽ കമാൻഡറും വനിത നക്‌സലുകളും കൊല്ലപ്പെട്ടു

NAXAL COMMANDER KILLED  TWO WOMEN NAXALITE KILLED  NAXAL IN GADCHIROLI ENCOUNTER  കമാൻഡോകളും നക്‌സലും ഏറ്റുമുട്ടല്‍
NAXAL COMMANDER KILLED IN ENCOUNTER (Source: Etv Bharat)

By ETV Bharat Kerala Team

Published : May 13, 2024, 10:22 PM IST

ഗഡ്‌ചിരോളി (മഹാരാഷ്‌ട്ര) : ഭമ്രഗഡ് താലൂക്കിലെ കടരംഗട്ട വനത്തിൽ ഗഡ്‌ചിരോളി പൊലീസ് സേനയിലെ സി-60 കമാൻഡോകളും നക്‌സലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്‌സൽ കമാൻഡറും രണ്ട്‌ വനിത നക്‌സലൈറ്റുകളും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ വാസു, രേഷ്‌മ മഡ്‌ക, കമല മാദവി എന്നിവരാണ്‌ കൊലപ്പെട്ടത്‌. മരിച്ച മാവോയിസ്റ്റുകളിൽ നിന്ന് എകെ 47, കാർബൈൻ, ഇൻസാസ് തുടങ്ങിയ റൈഫിളുകൾ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് നിലോത്പാൽ അറിയിച്ചു.

നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് ഹെലികോപ്റ്ററിൽ ഗഡ്‌ചിരോളി ജില്ല കേന്ദ്രത്തിലേക്ക് അയച്ചു. നക്‌സലൈറ്റുകൾ ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പൊലീസ് സൂപ്രണ്ട് നിലോത്പാൽ, അപ്പർ സൂപ്രണ്ട് (ഓപ്പറേഷൻസ്) യതീഷ് ദേശ്‌മുഖിന്‍റെ നേതൃത്വത്തിൽ, വനത്തിൽ നക്‌സലൈറ്റ് വിരുദ്ധ പ്രവർത്തനം നടത്താൻ ഗഡ്‌ചിരോളി പൊലീസ് സേനയുടെ പ്രത്യേക ദൗത്യസംഘത്തിന്‍റെ രണ്ട് ടീമുകളെ അയച്ചു.

പ്രസ്‌തുത നക്‌സലിസം വിരുദ്ധ പ്രചാരണം നടത്തുന്നതിനിടെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന നക്‌സലൈറ്റുകൾ ജവാന്മാർക്ക് നേരെ നിറയൊഴിച്ചു. ആയുധം താഴെ വച്ച് കീഴടങ്ങാൻ നക്‌സലൈറ്റുകളോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നക്‌സലൈറ്റുകൾ പൊലീസിനെ ആക്രമിച്ചു. തുടര്‍ന്ന്‌ പൊലീസും നക്‌സലൈറ്റുകളും തന്നില്‍ ഏറ്റുമുട്ടല്‍ നടന്നു. സംഭവസ്ഥലത്ത് നക്‌സലൈറ്റ് ഓടി രക്ഷപ്പെട്ടു.

ശേഷം നടത്തിയ തെരച്ചിലില്‍ ഒരു പുരുഷനും രണ്ട്‌ സ്‌ത്രീകളും മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച നക്‌സലൈറ്റുകളുടെ ഐഡന്‍റിറ്റി സ്ഥിരീകരിച്ചു. മരിച്ച നക്‌സലൈറ്റുകള്‍ക്ക്‌ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വിലയിട്ടിരുന്നു.

ALSO READ:രാജസ്ഥാനിൽ റസ്‌റ്റോറൻ്റിനു മുൻപിൽ വെടിവയ്‌പ്പ്: ഒരു കോടി നൽകണമെന്ന ഭീഷണിക്കത്ത് ഉപേക്ഷിച്ച് അക്രമികൾ മടങ്ങി

ABOUT THE AUTHOR

...view details