പാമരു (ആന്ധ്രാപ്രദേശ്) : റാമോജി റാവുവിന്‍റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ജന്മനാട്. പെടപ്പരുപുടി ഗ്രാമത്തിൽ 'ജോഹർ റാമോജി റാവു' എന്ന മുദ്രാവാക്യം ഉയർന്നു. റാമോജിയുടെ ചിത്രത്തിൽ ഹാരമണിയിച്ച് പെടപരുപുടി നിവാസികള്‍ അന്ത്യോപചാരമര്‍പ്പിച്ചു. റാമോജി റാവുവിന്‍റെ സുഹൃത്തുക്കളായ പാലഡുഗു ചന്ദ്രശേഖർ, ഗ്രാമവാസികളായ ഗരപതി ബാബു റാവു, രത്‌നപ്രസാദ് (നാനി), കനഗല പാർവതി, നാഗബോയ്‌ന ശ്രീനിവാസ റാവു, പാലഡുഗു സന്ധ്യാറാണി, ലാവണ്യ, നാഗബോയ്‌ന രമണ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
'ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് അസാധാരണ വിജയം നേടിയ അദ്ദേഹത്തിൻ്റെ മരണം അഗാധമായ ദുഃഖം ഉളവാക്കിയിട്ടുണ്ട്. തെലുഗു സംസ്ഥാനങ്ങൾക്കും രാജ്യത്തിനും നിരവധി സേവനങ്ങൾ റാമോജി റാവു ചെയ്‌തിട്ടുണ്ട്. തെലുഗു ജനതയുടെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിമുദ്ര പതിപ്പിച്ച റാമോജി റാവുവിന്‍റെ മരണം തെലുഗു ജനതയ്ക്ക് മാത്രമല്ല, രാജ്യത്തിനും വലിയ നഷ്‌ടമാണ് സംഭവിച്ചതെ'ന്ന് പമരു എംഎൽഎ വർല കുമാർ രാജ പറഞ്ഞു.