ഉദ്ധം സിങ്ങ് നഗർ (ഉത്തരാഖണ്ഡ്) :ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗറിലെ നാനക്‌മട്ട ഗുരുദ്വാര കർസേവ പ്രമുഖ് ബാബ ടാർസെം സിങ്ങ് വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് കൊലയ്‌ക്ക് പിന്നില്‍. 3 സെക്കൻഡിനുള്ളിൽ കൊലനടത്തിയ ശേഷം ഇവര്‍ ബൈക്കിൽ രക്ഷപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.
ദേരാ കർ സേവ നേതാവായ ബാബ തർസെം സിങ്ങ് രാവിലത്തെ നടത്തം കഴിഞ്ഞ് കസേരയിലിരുന്ന് വിശ്രമിക്കുമ്പോഴാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ബൈക്കിന്‍റെ പിന്നിലിരുന്ന അക്രമിയാണ് ആദ്യം അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.
കെലപാതകം നടന്നതുകൊണ്ട് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ബാബ ടാർസെം സിങ്ങിന്‍റെ കൊല അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഉദ്ധം സിങ് നഗറിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതും ലോക്‌സഭ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഓരോ ചെക് പോസ്‌റ്റിലും പൊലീസിന്‍റെ കര്‍ശന പരിശോധനകൾ നടക്കുന്നുണ്ട്.