ചെന്നൈ :കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം. മൈസൂര്‍-ദര്‍ബാംഗ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭാഗമതി എക്‌സ്‌പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റിയതായാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന വിവരം. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക വിവരം. പരിക്കേറ്റവരെ ആശുപ്രിയില്‍ പ്രവേശിപ്പിച്ചു.