കര്‍ണാടക: തര്‍ക്കത്തിനിടെ സഹോദരിയെ കുത്തിക്കൊന്ന് യുവാവ്. സഹോദ കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ച ഫര്‍മാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. കുത്തേറ്റ ഐമൻ ബാനു (26) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫര്‍മാന്‍റെ പിതാവ് സയ്യിദ് (60), സഹോദര ഭാര്യ തസ്ലിമ താജ് (25) എന്നിവർ ഗുരുതരമായി പരിക്കേറ്റ് സിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമിങ്ങനെ:
ഫാർമാൻ തന്‍റെ സഹോദന്‍റെ മകൾക്ക് കക്കിരി നല്‍കുകയായിരുന്നു. പനി ബാധിച്ച കുട്ടിക്ക് വെള്ളരി കൊടുക്കുന്നത് എന്തിനാണെന്ന് സഹോദരി ഐമാൻ ബാനു ഇയാളോട് ചോദിച്ചു. തുടർന്ന് ഇരുവരും തമ്മില്‍ തർക്കം ഉടലെടുത്തു.
തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഫര്‍മാന്‍ സഹോദരിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് പിതാവ് സെയ്‌ദിനെയും ഭാര്യാ സഹോദരിയെയും ഇയാള്‍ കുത്തി. ആക്രമണത്തിൽ പിതാവ് സെയ്‌ദിന്‍റെ കൈ ഒടിഞ്ഞിട്ടുണ്ട്.