ETV Bharat / automobile-and-gadgets

കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ - CAR SALES DECEMBER 2024

പ്രമുഖ കാർ നിർമാണ കമ്പനികൾ തങ്ങളുടെ 2024 ഡിസംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കി. ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച മറ്റ് കമ്പനികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

BEST SELLING CAR DECEMBER 2024  BEST CARS IN INDIA 2024  കാർ വിൽപ്പന 2024  TOP FIVE CARS IN INDIA 2024
Car sales in December 2024 (Photo: Mahindra, Maruti Suzuki, Toyota, Tata Motors)
author img

By ETV Bharat Tech Team

Published : Jan 2, 2025, 5:36 PM IST

ഹൈദരാബാദ്: 2024ന്‍റെ അവസാന മാസങ്ങളിൽ കാർ വിൽപ്പനയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഉത്സവ സീസൺ കണക്കിലെടുത്ത് കാർ കമ്പനികൾ നൽകിയ ഡിസ്‌കൗണ്ടും, പുതിയ ലോഞ്ചുകളും, പ്രമുഖ കാർ നിർമ്മാതാക്കൾ വില വർധിപ്പിക്കാനൊരുങ്ങിയതും ആണ് ഡിസംബറിലെ കാർ വിൽപ്പന വർധിക്കാൻ കാരണമായത്. പ്രമുഖ വാഹന നിർമാണ കമ്പനികൾ തങ്ങളുടെ 2024 ഡിസംബറിലെ കാർ വിൽപ്പനയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.

തദ്ദേശീയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത്. മറ്റ് പ്രമുഖ കമ്പനികളുടെ കഴിഞ്ഞ മാസത്തെ വിൽപ്പനയുടെ കണക്കുകൾ പരിശോധിക്കാം.

മാരുതി സുസുക്കി:

2024 ഡിസംബറിൽ മാത്രം 1,78,248 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ലൈറ്റ് കൊമേഴ്‌ഷ്യൽ വെഹിക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പന കണക്കാണിത്. 2023 ഡിസംബറിലേതിനേക്കാൾ 29.5 ശതമാനം കൂടുതൽ വിറ്റഴിച്ചത്. അതേസമയം 2024 നവംബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 1.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2024 ഡിസംബറിൽ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 1,30,117 യൂണിറ്റും കയറ്റുമതി 37,419 യൂണിറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മാരുതി സുസുക്കി ടൊയോട്ടയ്ക്ക് 8,306 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്‌തിട്ടുണ്ട്.

BEST SELLING CAR DECEMBER 2024  BEST CARS IN INDIA 2024  കാർ വിൽപ്പന 2024  TOP FIVE CARS IN INDIA 2024
മാരുതി സുസുക്കി വാഗൺ-ആർ (ഫോട്ടോ - മാരുതി സുസുക്കി)

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ:

ആകെ 55,078 യൂണിറ്റുകളാണ് ഡിസംബർ മാസത്തിൽ ഹ്യൂണ്ടായ് വിറ്റഴിച്ചത്. 2023 ഡിസംബറിനെ അപേക്ഷിച്ച്, വിൽപ്പനയിൽ 2.4 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം 2024 നവംബറിലെ വിൽപ്പനയേക്കാൾ 10 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42,208 യൂണിറ്റുകളുടെ ആഭ്യന്തര കയറ്റുമതിയും 12,870 യൂണിറ്റുകളുടെ കയറ്റുമതിയും ആണ് ഹ്യൂണ്ടായ് നടത്തിയത്. തങ്ങളുടെ പുതിയ ക്രെറ്റ ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ് ഇന്ത്യ ഇപ്പോൾ. 2025 ലെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഹ്യൂണ്ടായുടെ പുതിയ ഇവി കാർ അവതരിപ്പിക്കാനാകും.

ഹ്യുണ്ടായ് ക്രെറ്റ (ഫോട്ടോ - ഹ്യുണ്ടായ് മോട്ടോർ)

ടാറ്റ മോട്ടോഴ്‌സ്:

2024 ഡിസംബറിൽ 44,289 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. 2023 ഡിസംബറിലെ വിൽപ്പനയേക്കാൾ 1 ശതമാനം കൂടുതലാണ് കഴിഞ്ഞ മാസത്തെ വിൽപ്പന. 2024 നവംബറിനെ അപേക്ഷിച്ച് കമ്പനിയുടെ കാർ വിൽപ്പനയിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ഡിസംബറിനെ അപേക്ഷിച്ച്, ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന ഈ വർഷം 11 ശതമാനം വർധിച്ചിട്ടുണ്ട്. 2024 ഡിസംബറിൽ 5,562 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്.

ടാറ്റ നെക്സോൺ (ഫോട്ടോ - ടാറ്റ മോട്ടോഴ്‌സ്)

മഹീന്ദ്ര ആൻഡ് മഹീന്ദ്ര:

ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ഡിസംബറിൽ വിറ്റഴിച്ചത് 42,958 യൂണിറ്റുകളാണ്. കയറ്റുമതി ഉൾപ്പെടെയുള്ള കണക്കുകളാണിത്. 41,424 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. 2023 ഡിസംബറിലെ വിൽപ്പന കണക്കിനേക്കാൾ 18 ശതമാനം കൂടുതലാണ് ഇത്. അതേസമയം മഹീന്ദ്ര വാണിജ്യ വിപണിയിൽ കഴിഞ്ഞ മാസം 69,768 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതിൽ വർഷംതോറും 16 ശതമാനത്തിന്‍റെ വർധനവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മഹീന്ദ്ര ഥാർ റോക്‌സ് (ഫോട്ടോ - മഹീന്ദ്ര ആൻഡ് മഹീന്ദ്ര)

ടൊയോട്ട കിർലോസ്‌കർ മോട്ടോർ:

2024 ഡിസംബറിൽ 29,529 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട കിർലോസ്‌കർ വിറ്റഴിച്ചത്. കയറ്റുമതി ഉൾപ്പെടെ കമ്പനി വർഷം തോറും 29 ശതമാനം വളർച്ച നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 നവംബറിനെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് ഒരു മാസം കൊണ്ട് കമ്പനി നേടിയെടുത്തത്. ആകെ 26,323 യൂണിറ്റുകളാണ് 2024 നവംബറിൽ വിറ്റത്. 4,642 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്‌തത്. 24,887 യൂണിറ്റായിരുന്നു ആഭ്യന്തര വിൽപ്പന. 2024 ഡിസംബറിലാണ് 48 ലക്ഷം രൂപയ്ക്ക് ടൊയോട്ട തങ്ങളുടെ പുതിയ തലമുറ ടൊയോട്ട കാംറി ലക്ഷ്വറി സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ടൊയോട്ട ടെയ്‌സർ (ഫോട്ടോ - ടൊയോട്ട കിർലോസ്‌കർ മോട്ടോർ)

നിസ്സാൻ ഇന്ത്യ:

നിസാൻ ഇന്ത്യയുടെ 2024 ഡിസംബറിലെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ, ആകെ 11,676 യൂണിറ്റാണ് വിൽപന നടത്തിയത്. 9,558 യൂണിറ്റുകളുടെ മൊത്ത കയറ്റുമതിയും 2,118 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും ഉൾപ്പെടെയാണ് കണക്കുകൾ. കയറ്റുമതിയിൽ 2023 ഡിസംബറിനെ അപേക്ഷിച്ച് 72 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ മാസം ആഭ്യന്തര വിൽപ്പനയിൽ 1.5 ശതമാനത്തിൻ്റെ ഇടിവുണ്ടായിട്ടുണ്ട്.

2024 ഒക്ടോബറിലാണ് നിസ്സാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലോഞ്ച് ചെയ്‌തത്. പതിനായിരത്തിലധികം ബുക്കിങുകളാണ് ഈ മോഡലിന് ലഭിച്ചത്. പുതിയ നിസ്സാൻ മാഗ്നൈറ്റിന്‍റെ വരവ് നിസാൻ ഇന്ത്യയുടെ മൊത്തം വിൽപ്പന വർധിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്.

2024 നിസ്സാൻ മാഗ്നൈറ്റ് (ഫോട്ടോ - നിസാൻ മോട്ടോർ)

ജെഎസ്‌ഡബ്ല്യൂ എംജി മോട്ടോർ ഇന്ത്യ:

2024 ഡിസംബറിൽ ജെഎസ്‌ഡബ്ല്യൂ എംജി മോട്ടോറിന്‍റെ വിൽപ്പന കണക്കുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 55 ശതമാനം വളർച്ചയാണ് ഈ വർഷം ഡിസംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 7,516 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2024 ഡിസംബറിൽ കമ്പനി തങ്ങളുടെ ഇലക്‌ട്രിക് വാഹനമായ വിൻഡ്‌സർ ഇവിയുടെ 3,785 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ മാസത്തെ വിൽപ്പനയുടെ 70 ശതമാനവും ഇവികളിൽ നിന്നാണെന്നാണ് എംജി മോട്ടോർ പറയുന്നത്.

എംജി വിൻഡ്‌സർ ഇവി (ഫോട്ടോ - ജെഎസ്‌ഡബ്ല്യൂ എംജി മോട്ടോർ)

Also Read:

  1. വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
  2. 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
  3. 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
  4. സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: റീൽസ് എടുത്തോ...ടാഗ് ചെയ്‌തോ.. വാഹനം സ്വന്തമാക്കാം
  5. മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.