മുംബൈ (മഹാരാഷ്‌ട്ര) : മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് (Mumbai Customs) നടത്തിയ പരിശോധനയില്‍ ഒമ്പത് വ്യത്യസ്‌ത കേസുകളിലായി 4.06 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. ഒരു ഐഫോണും കണ്ടെടുത്തതില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ പരിശോധനകളിലാണ് മുംബൈ കസ്റ്റംസ് സോൺ-3ലെ എയർപോർട്ട് കമ്മിഷണറേറ്റ് 7.57 കിലോഗ്രാം സ്വർണവും ഐഫോണും പിടിച്ചെടുത്തത്.
ദേഹത്തും വസ്‌ത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ ; മുംബൈ വിമാനത്താവളത്തിൽ പിടിച്ചത് 4 കോടിയുടെ സ്വർണം - മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 4.06 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
By ANI
Published : Feb 26, 2024, 10:25 AM IST
യാത്രക്കാരുടെ വസ്‌ത്രങ്ങളിലും ദേഹത്തും ഹാൻഡ്ബാഗുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഫെബ്രുവരി 18നും 24നും ഇടയിൽ നടത്തിയ പരിശോധനകളിൽ മുംബൈ കസ്റ്റംസ് സോൺ-3, ഏഴ് വ്യത്യസ്‌ത കേസുകളിലായി 4.09 കോടി രൂപയുടെ 7.64 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. മൊബൈൽ കമ്പനിയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ബാഗിൻ്റെ കോർണർ പൈപ്പിംഗ്, ചെക്ക്-ഇൻ ബാഗ് എന്നിവയിലുൾപ്പടെ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.