കേരളം

kerala

ETV Bharat / bharat

മുക്‌താർ അൻസാരിയുടെ സംസ്‌കാരം നടന്നു; നഗരത്തില്‍ സുരക്ഷ കടുപ്പിച്ച് പൊലീസ് - MUKHTAR ANSARI LAST RITES

മുക്‌താർ അൻസാരിയുടെ മൃതദേഹം ശനിയാഴ്‌ച മാതാപിതാക്കളുടെ ശവകുടീരത്തിന് സമീപം അദ്ദേഹത്തെ സംസ്‌കരിച്ചു.

MUKHTAR ANSARI FUNERAL  MUKHTAR ANSARI DEATH  MUKHTAR ANSARI NEWS  UTTAR PRADESH GHAZIPUR
Massive Crowd Gathers As Mukhtar Ansari Laid To Rest Near His Parents' Graves

By ETV Bharat Kerala Team

Published : Mar 30, 2024, 12:44 PM IST

ഗാസിപൂർ (ഉത്തർപ്രദേശ്) :വ്യാഴാഴ്‌ച (മാർച്ച് 28) രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഗുണ്ടാസംഘം രാഷ്‌ട്രീയ നേതാവായ മുക്‌താർ അൻസാരിയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച (മാർച്ച് 30) നടന്നു. കനത്ത സുരക്ഷയിൽ കാളിബാഗ് ശ്‌മശാനത്തിൽ മാതാപിതാക്കളുടെ ശവകുടീരത്തിന് സമീപമാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചത്. മുക്‌താർ അൻസാരിയുടെ മൊഹമ്മദാബാദിലെ വസതിക്ക് പുറത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

കനത്ത പൊലീസ് സന്നാഹത്തിന് നടുവിൽ വെള്ളിയാഴ്‌ച (മാർച്ച് 29) വൈകുന്നേരമാണ് മുക്‌താർ അൻസാരിയുടെ മൃതദേഹം അന്തിമ ചടങ്ങുകൾക്കായി അദ്ദേഹത്തിന്‍റെ വസതിയിൽ കൊണ്ടുവന്നത്. സുരക്ഷയ്‌ക്കായി നഗരത്തിലും സമീപ ജില്ലകളിലും സുരക്ഷ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

"കുറച്ച് കാലതാമസത്തിന് ശേഷമാണ് ഞങ്ങൾക്ക് മൃതദേഹം ലഭിച്ചത്, അതിനാൽ ഇന്ന് രാത്രി അന്ത്യകർമങ്ങൾ നടത്താൻ കഴിയില്ല. അതിനാൽ അത് നാളെ രാവിലെ ചെയ്യുമെന്നും അവനുവേണ്ടി പ്രാർഥിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു'വെന്നും സിബ്‌ഗത്തുള്ള അൻസാരി വെള്ളിയാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. ബന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മുക്‌താർ അൻസാരിയുടെ മൃതദേഹം ബന്ദയിൽ നിന്ന് ഗാസിപൂരിലേക്ക് കൊണ്ടുപോയി. ഹൃദയസ്‌തംഭനത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിലെ ബന്ദയിലെ ആശുപത്രിയിൽ വ്യാഴാഴ്‌ചയാണ് അൻസാരി മരിച്ചത്. അതേസമയം, അൻസാരിയുടെ മരണത്തിൽ മൂന്നംഗ സംഘം മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബന്ദയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഡോക്‌ടർമാരുടെ പാനൽ പോസ്‌റ്റ്‌മോർട്ടം നടത്തുമെന്നും അത് വീഡിയോയിൽ പകർത്തുമെന്നും അധികൃതർ പറഞ്ഞിരുന്നു.

മുക്‌താര്‍ അന്‍സാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും രൂക്ഷമായതിനെ തുടര്‍ന്നാണ് മുക്‌താര്‍ അന്‍സാരിയെ ആശുപത്രിയിലെത്തിച്ചത്. തന്നെ കൊലചെയ്യാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയും മുക്‌താര്‍ അന്‍സാരി സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു.

അഞ്ച് ഡോക്‌ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയത്. പരിശോധനയില്‍ മരണം ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തിയെന്ന് റാണി ദുര്‍ഗാവതി ആശുപത്രി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. മുക്‌താര്‍ അന്‍സാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്‌റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്, എസ്‌പി, ബിഎസ്‌പി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ബിജെപി തള്ളികളയുകയായിരുന്നു.

ALSO READ : ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു ; മരണം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ

ABOUT THE AUTHOR

...view details