ജൽഗാവ് :നേപ്പാളിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട 25 ഇന്ത്യൻ തീർഥാടകരുടെ ഭൗതികാവശിഷ്‌ടങ്ങൾ വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. ഇന്ത്യൻ എയർഫോഴ്‌സ് മീഡിയ കോര്‍ഡിനേഷന്‍ സെന്‍റര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വ്യോമസേന എക്‌സില്‍ കുറിച്ചു.
ഇന്നലെയാണ് (23-08-2024) പടിഞ്ഞാറൻ നേപ്പാളിലെ തനാഹുൻ ജില്ലയ്ക്ക് സമീപമുണ്ടായ ബസപകടത്തിൽ 27 ഇന്ത്യൻ തീർഥാടകര്‍ കൊല്ലപ്പെട്ടത്. റോഡിൽ നിന്ന് നദീതടത്തിലേക്ക് ബസ് മറിയുകയായിരുന്നു. രണ്ട് പേരുടെ മൃതദേഹങ്ങൾ അവരുടെ ജന്മനാടായ ഗോരഖ്‌പൂരിലേക്ക് റോഡ് മാർഗം അയച്ചതായി ചിത്വാൻ ചീഫ് ജില്ല ഓഫിസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു. ബസിന്‍റെ ഡ്രൈവറുടെയും സഹായിയുടെയും മൃതദേഹങ്ങളാണ് റോഡ് മാര്‍ഗം അയച്ചത്.