ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യനൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിൽ എത്തിയാണ് ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായും കൂടിക്കാഴ്‌ച്ച നടത്തി.
ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പ്രധാന മന്ത്രി തന്നെ എക്‌സില്‍ പങ്കുവച്ചു. 'കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ വസതിയിൽ ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായും സംവദിച്ചു' എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്.