ഹൈദരാബാദ് (തെലങ്കാന) :ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ ബിആർഎസ് എംഎൽസി കെ കവിത തന്‍റെ പിതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെ കണ്ടു. അദ്ദേഹത്തിന്‍റെ ഫാം ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. ജാമ്യത്തിലിറങ്ങിയ കവിത ഇന്നലെയാണ് (ഓഗസ്‌റ്റ് 28) ഹൈദരാബാദിലെത്തിയത്.
ശേഷം അവർ പിതാവിനെ കാണാൻ എരവള്ളി ഫാംഹൗസിലേക്ക് പോയി. ഭർത്താവ് അനിലിനും മകൻ ആദിത്യനുമൊപ്പം എരവള്ളി ഗ്രാമവാസികൾ അവരെ സ്വീകരിച്ചു. തെലങ്കാന മുൻ മന്ത്രി പ്രശാന്ത് റെഡിയും കവിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പിതാവിനെ കണ്ട കവിത അദ്ദേഹത്തിന്‍റെ കാൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി.