ഹൈദരാബാദ് :സെക്കന്തരാബാദ് കൻ്റോൺമെൻ്റ് എംഎൽഎ ജി ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് (23-02-2024) പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. കാർ പടഞ്ചെരു ഒആർആർ എന്ന സ്ഥലത്തുവച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ലാസ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ പി എ ആകാശിനും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
10 ദിവസം മുൻപുണ്ടായ വാഹനാപകടത്തില്‍ എംഎൽഎ ലാസ്യ നന്ദിതയ്ക്ക് ചെറുതായി പരിക്കേറ്റിരുന്നു. നൽഗൊണ്ടയിൽ ബിആർഎസ് പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ നർക്കട്ട്പള്ളിക്ക് സമീപം ചെർളപള്ളിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.