കേരളം

kerala

ETV Bharat / bharat

പൊലീസ് കണ്ടുകെട്ടിയ 28 ഒട്ടകങ്ങളെ തിരിച്ച് വേണമെന്ന ആവശ്യവുമായി ഉടമ - 28 ഒട്ടകങ്ങള്‍

ഒട്ടകങ്ങളെ ഉടമയ്ക്ക് തിരികെ നല്‍കണമെന്ന് നിരവധി തവണ കോടതി ഉത്തരവിട്ടിട്ടും നടപടി കൈക്കൊള്ളാതെ പൊലീസും ഭരണകൂടവും.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Feb 28, 2024, 9:55 PM IST

മീററ്റ്:മീററ്റ് പൊലീസ് തന്‍റെ 28 ഒട്ടകങ്ങളെ പിടിച്ചെടുത്ത സംഭവത്തില്‍ നീതി തേടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് കര്‍ഷകന്‍. 2019ല്‍ ആണ് ഇദ്ദേഹത്തിന്‍റെ ഒട്ടകങ്ങളെ പൊലീസ് കണ്ടുകെട്ടിയത്. ഇതുവരെ തിരിച്ച് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു(Man Demands Return Of 28 Camels ).

2019 ഓഗസ്റ്റില്‍ ഈദിന്‍റെ സമയത്താണ് മീററ്റിലെ ലിസാദി ഗേറ്റ് സ്വദേശിയായ അനസ് 28 ഒട്ടകങ്ങളെ വാങ്ങിയത്. ആ സമയത്താണ് ഒട്ടകങ്ങളുടെ ബലി തടഞ്ഞ് പൊലീസ് കര്‍ശന നടപടികളുമായി രംഗത്ത് എത്തിയത്. ലിസാദി ഗേറ്റ് പൊലീസ് ഇദ്ദേഹത്തിന്‍റെ ഒട്ടകങ്ങളെയും പിടിച്ചെടുത്തു( Court order).

പിടിച്ചെടുത്ത ഒട്ടകങ്ങളെ മുഴുവന്‍ ഒട്ടക സംരക്ഷണ കേന്ദ്രത്തിലെത്തിച്ചതായി പൊലീസ് അനസിനോട് പറഞ്ഞിരുന്നു. പിന്നീട് ഒട്ടകങ്ങളെ അനസിന് കൈമാറാന്‍ സിറ്റി മജിസ്ട്രേറ്റ് കോടതി പൊലീസിനോട് ഉത്തരവിട്ടു(Alahabad highcourt). എന്നാല്‍ ഇതുവരെ ഇവയെ കണ്ടെത്താന്‍ ആയിട്ടില്ല. വാദിക്ക് ഒട്ടകങ്ങളെ തിരികെ കിട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടതായി അനസിന്‍റെ അഭിഭാഷകന്‍ ഷംസുസമന്‍ പറഞ്ഞു. കോട്‌വാലി സര്‍ക്കിളിനാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും നടപടിയായിട്ടില്ല.

2022ല്‍ വീണ്ടും അനസ് ഹൈക്കോടതിയില്‍ അഭയം തേടി. 2023 ജനുവരി 12ന് ഒട്ടകങ്ങളെ തിരിച്ച് നല്‍കണമെന്ന് വീണ്ടും ഉത്തരവുണ്ടായി. എന്നിട്ടും നടപടിയുണ്ടായില്ല. വീണ്ടും ഇദ്ദേഹം ഒട്ടകങ്ങളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസും ഭരണകൂടവും കേസില്‍ കക്ഷികളാണ്. അടുത്ത മാസം പതിനെട്ടിന് കേസ് വീണ്ടും അലഹബാദ് ഹൈക്കോടതി പരിഗണിക്കും.

Also Read: ഏഷ്യയിലെ ആദ്യത്തെ ഡിയോഡറൈസ്‌ഡ് ഒട്ടകപ്പാല്‍ സംസ്‌കരണ പ്ലാന്‍റ് ഗുജറാത്തില്‍

ABOUT THE AUTHOR

...view details