മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ബാറ്റര്‍മാര്‍ മികവ് കാട്ടിയ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലും ഇന്ത്യയ്‌ക്കായി പന്തുകൊണ്ട് തിളങ്ങിയത് വൈസ് ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയാണ്. മെല്‍ബണില്‍ ഒന്നാം ദിവസം 21 ഓവര്‍ പന്തെറിഞ്ഞ ബുംറ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ടു. ഉസ്‌മാൻ ഖവാജ, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരായിരുന്നു ബുംറയ്‌ക്ക് മുന്നില്‍ ഇന്ന് വീണത്.
ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിവസത്തെ പ്രകടനംകൊണ്ട് തകര്‍പ്പൻ റെക്കോഡും സ്വന്തമാക്കാൻ ബുംറയ്‌ക്കായി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായാണ് ഇന്നത്തെ പ്രകടനത്തോടെ ബുംറ മാറിയത്. ഇന്ത്യൻ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്.
“Game-changer player is only one guy JASPRIT BUMRAH!" 💪😎#TravisHead "leaves" without troubling the scorers! 🫢#AUSvINDOnStar 👉 4th Test, Day 1 | LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/p6a0gzc3BB
— Star Sports (@StarSportsIndia) December 26, 2024
മെല്‍ബണില്‍ മൂന്നാം മത്സരത്തിനിറങ്ങിയ ബുംറ ഇതുവരെയുള്ള 5 ഇന്നിങ്‌സില്‍ നിന്നായി 18 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കളിയിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 15 വിക്കറ്റായിരുന്നു കുംബ്ലെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ന് 45-ാം ഓവറില്‍ ഉസ്‌മാൻ ഖവാജയെ പുറത്താക്കിയതോടെ തന്നെ ബുംറ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപ്രാവശ്യത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും വിക്കറ്റ് വേട്ടയില്‍ ബുംറയാണ് മുന്നില്‍. ഏഴ് ഇന്നിങ്‌സില്‍ നിന്നായി 27 വിക്കറ്റാണ് ഇന്ത്യൻ പേസര്‍ പരമ്പരയില്‍ ഇതുവരെ നേടിയിട്ടുള്ളത്. ആറ് ഇന്നിങ്‌സില്‍ നിന്നും 14 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്.
Siraj's trick 🤝 Bumrah's magic
— Star Sports (@StarSportsIndia) December 26, 2024
Will it bring more good luck to #TeamIndia? 🤔#AUSvINDOnStar 👉 4th Test, Day 1 | LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/s1ROwb7Q6O
അതേസമയം, എംസിജിയില്‍ പുരോഗമിക്കുന്ന പരമ്പരയിലെ നാലാം മത്സരത്തിന്‍റെ ആദ്യ ദിവസം 311-6 എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. 68 റണ്‍സുമായി സ്റ്റീവ് സ്‌മിത്തും 8 റണ്‍സുമായി പാറ്റ് കമ്മിൻസുമാണ് ക്രീസില്‍. സാം കോണ്‍സ്റ്റാസ് (60), ഉസ്‌മാൻ ഖവാജ (57), മാര്‍നസ് ലബുഷെയ്‌ൻ (72), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4), അലക്‌സ് കാരി (31) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്‌ക്കായി ബുംറയ്‌ക്ക് പുറമെ വീന്ദ്ര ജഡേജ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Also Read : ഗ്രൗണ്ടില്‍ ഉടക്കിയത് ഇഷ്‌ടതാരം!; വിരാട് കോലിയുടെ സ്ലെഡ്‌ജിങ്ങിനെ കുറിച്ച് സാം കോണ്‍സ്റ്റാസ്