മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിർന്ന നേതാവുമായ മനോഹർ ജോഷി (Maharashtra Former Chief Minister Manohar Joshi) അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഫെബ്രുവരി 21ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു - മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
Manohar Joshi passed away
Published : Feb 23, 2024, 6:39 AM IST
അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. 13-ാം ലോക്‌സഭയിൽ അദ്ദേഹം സ്‌പീക്കർ സ്ഥാനം വഹിച്ചിട്ടുണ്ട്.