ന്യൂഡല്‍ഹി:10-ാം വർഷത്തിലെത്തി നില്‍ക്കുന്ന തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' ജനങ്ങൾ നല്ല സംഭവവികാസങ്ങളും പ്രചോദനവും പ്രോത്സാഹനവും നൽകുന്ന കഥകൾ ഇഷ്‌ടപ്പെടുന്നുവെന്ന് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ 114ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇക്കുറി അദ്ദേഹം സംസാരിച്ചത്.
രാജ്യത്തിന്‍റ വിവിധയിടങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. മന്‍കി ബാത്തും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതൊരു വൈകാരികമായ പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ ആഘോഷിക്കാനും രാജ്യത്തിന്‍റെ കൂട്ടായ്‌മയുടെ കരുത്ത് കാട്ടാനുമുള്ള ഇടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. ഉള്ളടക്കങ്ങള്‍ എരിവുള്ളതും മോശവും അല്ലെങ്കില്‍ ആളുകള്‍ ശ്രദ്ധിക്കില്ലെന്ന് ഒരു മുന്‍വിധി പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍ മന്‍കീ ബാത്തില്‍ ശുഭകരമായ വിവരങ്ങളാണ് പങ്കുവച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ നല്ല കാര്യങ്ങള്‍ ഇഷ്‌ടപ്പെടുന്നുണ്ട്. പ്രചോദിപ്പിക്കുന്ന ഉദാഹരണങ്ങളും കഥകളും അവര്‍ ഇഷ്‌ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എല്ലാ മേഖലയിലും കയറ്റുമതി വര്‍ധിച്ചു. വിദേശ നിക്ഷേപവും വിജയകരമായി. പ്രാദേശിക ഉത്പാദകരെ ഇത് വളരെയേറെ സഹായിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.