മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ വഞ്ചന കേസിലെ നടപടികൾക്ക് ഒരു മാസത്തേക്ക് സ്‌റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹർജിയിലാണ് കോടതി നടപടികള്‍ ആരംഭിച്ചത്. നേരത്തെ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ,മരട് പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. കേസിലെ നടപടികൾക്ക് ഒരു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു.
മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ കേസ് : ഒരു മാസത്തേക്ക് സ്‌റ്റേ - MANJUMMEL BOYS PRODUCERS CASE - MANJUMMEL BOYS PRODUCERS CASE
മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ വഞ്ചനാകേസിലെ നടപടികൾക്ക് ഒരു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു
![മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ കേസ് : ഒരു മാസത്തേക്ക് സ്‌റ്റേ - MANJUMMEL BOYS PRODUCERS CASE MANJUMMEL BOYS MANJUMMEL BOYS MOVIE CASE MANJUMMEL BOYS CASE HIGH COURT SATY HIGH COURT](https://etvbharatimages.akamaized.net/etvbharat/prod-images/17-05-2024/1200-675-21491224-thumbnail-16x9-manjummel-boys.jpg)
Published : May 17, 2024, 3:23 PM IST
നാൽപത് ശതമാനം ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു പരാതി. ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപത് കോടി രൂപ ചിത്രം കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോം മുഖേന ചിത്രത്തിന് ഇരുപത് കോടിയോളം രൂപ കിട്ടിയിട്ടുണ്ടെന്നും കോടതിയിൽ കൊടുത്ത സ്വകാര്യ അന്യായത്തില്‍ സിറാജ് പറഞ്ഞിരുന്നു. നിർമ്മാതാക്കൾ പണം നല്‍കിയില്ലെന്നും ഇരുപത്തി രണ്ട് കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴുകോടി രൂപ വാങ്ങിയതെന്നുമായിരുന്നു ആരോപണം.