ബിഷ്‌ണുപൂര്‍ (മണിപ്പൂര്‍): മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ വീണ്ടും പുറപ്പെട്ട ആക്രമണങ്ങളില്‍ അഞ്ച് മരണം. സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരാളെ നാലംഗ ആയുധധാരികളെത്തി അതിക്രമിച്ച് കടന്ന് വെടി വച്ച് കൊന്നതോടെയാണ് വീണ്ടും സംസ്ഥാനം അശാന്തമായത്.
തനിച്ച് താമസിച്ചിരുന്ന ഒരാളുടെ വീട്ടിലേക്കാണ് അക്രമിസംഘം കടന്ന് കയറി ആക്രമണം നടത്തിയത്. ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിലേക്ക് കടന്നുകയറിയായിരുന്നു ആക്രമണം.
ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം വലിയ തോതില്‍ സായുധധാരികളായ സംഘവും പ്രദേശത്തെ ജനങ്ങളും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുണ്ടായി. ഈ ഏറ്റുമുട്ടലില്‍ മറ്റ് നാല് പേര്‍ക്ക് കൂടി ജീവഹാനിയുണ്ടായി. മൂന്ന് ഭീകരര്‍ അടക്കമുള്ളവരാണ് മരിച്ചത്. സംഘര്‍ഷഭരിതമായ വടക്ക് കിഴക്കന്‍ സംസ്ഥാനം വീണ്ടും അസ്വസ്ഥമാകുന്നുവെന്നതിന്‍റെ സൂചനയാണ് ഇന്ന് നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ നല്‍കുന്നത്. കുക്കികളും മെയ്‌തികളും തമ്മില്‍ കഴിഞ്ഞ കൊല്ലം മെയിലാണ് സംഘര്‍ഷത്തിന് തുടക്കമായത്.
വംശീയ അക്രമം പുത്തന്‍ തലത്തിലേക്ക്
സെപ്റ്റംബർ ഒന്നു മുതൽ മണിപ്പൂരിൽ കുക്കി വിഭാഗക്കാര്‍ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇംഫാൽ വെസ്റ്റിൽ 31 കാരിയായ നഗാങ്‌ബാം സുർബാല കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർക്കും മൂന്ന് നാട്ടുകാർക്കും പരിക്കേല്‍ക്കുകയും ചെയ്‌തു.
മണിപ്പൂർ പൊലീസ് "അഭൂതപൂർവമായത്" എന്ന് വിശേഷിപ്പിച്ച ആക്രമണത്തിൽ, കുക്കി തീവ്രവാദികൾ ഹൈടെക് ഡ്രോണുകൾ ഉപയോഗിച്ച് നിരവധി ആർപിജികൾ വിന്യസിച്ചു. “യുദ്ധങ്ങളിൽ ഡ്രോൺ ബോംബുകൾ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, സുരക്ഷാ സേനയ്ക്കും നാട്ടുകാർക്കുമെതിരെ സ്ഫോടകവസ്‌തുക്കൾ വിന്യസിക്കാൻ ഡ്രോണുകളുടെ ഗണ്യമായ വർദ്ധനവ് അടയാളപ്പെടുത്തുന്നു.
ഒരുപക്ഷേ സാങ്കേതിക വൈദഗ്ധ്യവും പിന്തുണയും തള്ളിക്കളയാനാവില്ല. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ഏത് ആകസ്‌മിക സാഹചര്യങ്ങളോടും പ്രതികരിക്കാൻ പൊലീസ് തയ്യാറാണ്”- മണിപ്പൂർ പൊലീസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ കുറിച്ചു.
ആക്രമണത്തെ തുടർന്ന് സെപ്തംബർ 2 ന് സമാനമായ ബോംബ് ആക്രമണം ഉണ്ടായി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെൻജാം ചിരാംഗ് മാനിംഗ് ലെയ്‌കയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്ന് നാട്ടുകാർക്ക് പരിക്കേറ്റതായി മണിപ്പൂർ പൊലീസ് പറഞ്ഞു.
റോക്കറ്റ് ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ വീട് ലക്ഷ്യമിട്ടു