കേരളം

kerala

ETV Bharat / bharat

24 കാരിയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ - Man stabs wife to death - MAN STABS WIFE TO DEATH

ദമ്പതികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊതപാതകത്തിന് കാരണമായത്. ചോദ്യം ചെയ്യലിൽ പ്രതി ജാവേദ് കുറ്റം സമ്മതിച്ചു.

MAN STABS WIFE TO DEATH  MURDER IN DELHI  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  ഭർത്താവ് അറസ്‌റ്റിൽ
A man has been arrested for allegedly murdering his wife by stabbing

By ETV Bharat Kerala Team

Published : Apr 28, 2024, 3:06 PM IST

ഡൽഹി:ഡൽഹിയിലെ നോർത്ത് വെസ്റ്റ് ജില്ലയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഭാരത് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. 24-കാരനായ ജാവേദ് ആണ് അറസ്റ്റിലായത്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ജാവേദും ഭാര്യ അഫ്‌സാന (24) യും രണ്ട് മാസമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇന്നലെ വൈക്കീട്ട് അഫ്‌സാന ജാവേദിൻ്റെ അടുത്തേക്ക് പോയപ്പോൾ ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കത്തിയുപയോഗിച്ച് അഫ്‌സാനയെ ജാവേദ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ചോദ്യം ചെയ്യലിൽ ജാവേദ് കുറ്റം സമ്മതിച്ചു. ഏറെ നാളായി തങ്ങൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകിട്ട്‌ വാക്കേറ്റമുണ്ടായതായും ഇതു മൂർച്ഛിച്ചപ്പോൾ സഹികെട്ട് അഫ്‌സാനയെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.

Also Read: ചിട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

അതേസമയം ഡൽഹിയിൽ ഒരാളെ കുത്തികൊലപ്പെടുത്തുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌ത കേസിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച ഒരു സ്വീകരണ പാർട്ടിയിൽ വച്ചാണ് സംഭവം. സ്വിഗ്ഗി ഡെലിവറി ബോയ് ആയ അബ്ദുൾ സമ്മി (19), രാജീവ് നഗർ ഭൽസ്‌വ സ്വദേശികളായ വികാസ് (20), അർഷ്‌ലാൻ (20) എന്നിവരാണ് അറസ്റ്റിലായത്.

ABOUT THE AUTHOR

...view details