കേരളം

kerala

ETV Bharat / bharat

പ്രണയത്തില്‍ നിന്ന് പിന്‍മാറി, മറ്റൊരു വിവാഹം കഴിച്ച് കാമുകി; പിന്നാലെ വിവാഹം കഴിക്കാന്‍ നിരന്തരം ആവശ്യം, ചുട്ടുകൊന്ന് കാമുകന്‍ - MINOR GIRL BURNT ALIVE IN AP

പെൺകുട്ടിയെ വിവാഹം കഴിക്കാനായി യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടത് പ്രകോപനത്തിന് ഇടയാക്കുകയായിരുന്നു.

പെൺകുട്ടിയെ യുവാവ് കത്തിച്ചു കൊന്നു  LATEST MALAYALAM NEWS  MURDER IN ANDHRA PRADESH  BURNT ALIVE IN BADVEL
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 20, 2024, 3:10 PM IST

ബദ്‌വേൽ : ആന്ധ്രാപ്രദേശിൽ പതിനാറുകാരിയെ യുവാവ് തീകൊളുത്തിക്കൊന്നു. പെൺകുട്ടിയുടെ സുഹൃത്തായ വിഘ്‌നേഷ് എന്ന യുവാവാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടത് പ്രകോപനത്തിന് ഇടയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (ഒക്‌ടോബർ 19) രാവിലെ പത്ത് മണിയോടെയാണ് സംഭവം. പിന്നീട് പെൺകുട്ടിയെ കടപ്പ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നെന്ന് മൈദുകുരു സബ് ഡിവിഷണൽ പൊലീസ് ഓഫിസർ രാജേന്ദ്ര പ്രസാദ് പറഞ്ഞു.

വിഘ്‌നേഷും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് മുൻപേ പെൺകുട്ടിയുമായി യുവാവ് വേർപിരിയുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്‌തു. പിന്നീട് പെൺകുട്ടി യുവാവിനോട് നിരന്തരം തന്നെ വിവാഹം കഴിക്കുന്നതിനായി ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

ഇതിൽ പ്രകോപിതനായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വിഘ്നേഷ് ഒളിവിലാണ്.

Also Read:നാടിനെ നടുക്കി അഞ്ച് വയസുകാരിയുടെ കൂട്ടബലാത്സംഗം; പ്രതികള്‍ ആറും പതിമൂന്നും പതിനാറും വയസുള്ള ആണ്‍കുട്ടികള്‍

ABOUT THE AUTHOR

...view details