ബെംഗളൂരു (കർണാടക): കർണാടകയിലെ തുമകുരു ജില്ലയിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമത്തിലാണ് സംഭവം. 32 കാരിയായ പുഷ്‌പയാണ് മരിച്ചത്. പ്രതിയായ ഭർത്താവ് ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പുഷ്‌പയുടെ തലയറുത്ത് മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശിവമോഗ ജില്ലയിലെ സാഗര ടൗൺ സ്വദേശിയാണ് പുഷ്‌പ.