ലഖ്‌നൗ :മകന്‍റെ രണ്ടാം വിവാഹത്തില്‍ അതൃപ്‌തനായ പിതാവ് ആറ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ പ്രീതം എന്ന 56കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഗിദ്വാർ ഗ്രാമത്തിൽ ഒരു കുട്ടിയുടെ സംശയാസ്‌പദമായ മരണത്തെക്കുറിച്ചുള്ള വിവരമാണ് തങ്ങള്‍ക്ക് ആദ്യം ലഭിച്ചതെന്ന് എസ്‌പി മുഹമ്മദ് മുഷ്‌താഖ് അറിയിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സ്ഥലത്തേക്ക് എത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.