ETV Bharat / lifestyle

കറിയിൽ ഉപ്പ് കൂടിയോ ? ടെൻഷനാവേണ്ട, പരിഹാരമുണ്ട് - TIPS TO REDUCE EXCESS SALT IN CURRY

കറികളിൽ ഉപ്പ് കൂടിയാൽ അവ കുറയ്ക്കാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.

HOW TO REDUCE EXCESS SALT IN CURRY  TRICKS TO DECREASE SALT IN CURRY  HOW TO BALANCE EXCESS SALT IN CURRY  കറിയിലെ ഉപ്പ് കുറയ്ക്കാനുള്ള ടിപ്സ്
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Jan 13, 2025, 8:01 PM IST

പാചകം ഒരു കലയാണ്. അതുകൊണ്ട് തന്നെ രുചികരമായ ഭക്ഷണം തയ്യാറാക്കാൻ എല്ലാവർക്കും ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. കറികൾ ഉണ്ടാക്കുമ്പോൾ അതിൽ ഉപ്പും എരുവും പുളിയുമൊക്കെ പാകത്തിന് ചേർക്കേണ്ടത് വളരെ പ്രധാനമാണ്. കറിയിൽ ഇവയുടെ അളവ് കൂടിയാൽ പിന്നെ ഇത് കഴിക്കുന്ന കാര്യം അൽപം ബുദ്ധിമുട്ടാണ്. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് ഉപ്പിന്‍റെ അധിക ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ കറികളിൽ ഉപ്പ് കൂടിയാൽ അവ കുറയ്ക്കാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.

തേങ്ങാ പാൽ

കറികളിൽ ഉപ്പ് അധികമായാൽ തേങ്ങാപ്പാൽ പിഴിഞ്ഞൊഴിക്കാം. തേങ്ങാപ്പാൽ പൊടി വെള്ളത്തിൽ കലക്കി ചേർത്താലും മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ കറിയുടെ രുചി വർധിപ്പിക്കാനും ഉപ്പ് ബാലൻസ് ചെയ്യാനും സാധിക്കും.

തൈര്

പുളിയുള്ള കറികളിൽ ഉപ്പ് കൂടിയാൽ ഒരു ടേബിൾ സ്‌പൂൺ തൈര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു 5 മിനിറ്റ് നേരം ചൂടാക്കിയെടുക്കാം. ഇതും ഉപ്പ് കുറയ്ക്കാനുള്ള ഫലപ്രദമായ ഒരു മാർഗമാണ്.

ഉരുളക്കിഴങ്ങ്

കറികളിൽ ഉപ്പ് കൂടിയാൽ ഏറ്റവും സാധാരണയായി പരീക്ഷിക്കുന്ന ഒരു വഴിയാണ് ഉരുളക്കിഴങ്ങ് ചേർക്കുകയെന്നത്. അതിനായി ഉരുളക്കിഴങ്ങ് പുഴുങ്ങി വേവിച്ചതിന് ശേഷം ഉടച്ച് കറിയിൽ ചേർക്കുക. അല്ലെങ്കിൽ കറിയിൽ തന്നെയുള്ള ഉരുളക്കിഴങ്ങ് ഉടച്ച് ചേർക്കുകയോ ചെയ്യാം. ഇതിന് പുറമെ വേവിക്കാത്ത ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി കറിയിൽ ചേർത്ത് 15 മിനിറ്റിൽ കൂടുതൽ വേവിക്കുക. ഇത് കറിയിൽ കൂടുതലുള്ള ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. ശേഷം ഇത് കറിയിൽ നിന്ന് എടുത്ത് മാറ്റം.

പഞ്ചസാര

ഉപ്പ് കൂടിയാൽ അൽപം പഞ്ചസാരയോ ശർക്കരയോ ചേർക്കാവുന്നതാണ്. പഞ്ചസാരയുടെ മധുരം ഒരു പരിധിവരെ ഉപ്പിനെ ക്രമീകരിക്കാൻ സഹായിക്കും. മോര്‌ കറി, അച്ചാർ എന്നിവയിലൊക്കെ ഇത് പരീക്ഷിക്കാറുണ്ട്. ഉപ്പിനെ പ്രതിരോധിക്കുമെന്ന് മാത്രമല്ല കറിയുടെ രുചി കൂട്ടാനും ഇത് ഗുണം ചെയ്യും. അതേസമയം എല്ലാ കറികളിലും ഈ രീതി പരീക്ഷിക്കരുത്.

വെള്ളം

കറിയിൽ ഉപ്പ് കൂടിയാൽ അത് കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അൽപം വെള്ളം ചേർക്കുക എന്നതാണ്. ഇത് ഉപ്പിന്‍റെ അളവ് ക്രമീകരിക്കാൻ സഹായിക്കും.

ഫ്രഷ് ക്രീം

ഫ്രഷ് ക്രീമും കറിയിലെ അധിക ഉപ്പ് ബാലൻസ് ചെയ്യാൻ സഹായിക്കും. എന്നാൽ കറിയുടെ രുചിയും ഫ്രഷ് ക്രീമിന്‍റെ രുചിയും തമ്മിൽ ചേരുമെന്ന് ആദ്യം ഉറപ്പ് വരുത്തണം. ഇങ്ങനെ ചെയ്യുന്നത് കറിയുടെ രുചി വർധിപ്പിക്കാനും ഗുണം ചെയ്യും.

ഗോതമ്പ്

കറിയിൽ അധികമായ ഉപ്പിന്‍റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു വസ്‌തുവാണ് ഗോതമ്പ്. അതിനായി ഗോതമ്പ് പൊടി കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിൽ ചേർക്കാം. പതിനഞ്ച് മിനിട്ട് തിളപ്പിച്ച ശേഷം അവ എടുത്തു മാറ്റാം.

തക്കാളി

ചിക്കൻ കറി, മീൻ കറി എന്നിവയിൽ ഉപ്പ് കൂടി പോയാൽ ഒന്നോ രണ്ടോ തക്കാളി ചെറുതായി അരിഞ്ഞ് ചേർക്കുക. ഇത് കറിയിലെ പുളി രുചി വർധിപ്പിച്ച് ഉപ്പ് ബാലൻസാക്കാൻ സഹായിക്കും.

സവാള

സവാള കനം കുറച്ച് അരിഞ്ഞ് നന്നായി വഴറ്റിയെടുക്കുക. ഇത് കറിയിൽ ചേർക്കുക. കറിയിൽ കൂടുതലുള്ള ഉപ്പ് കുറയ്ക്കാൻ ഇത് ഗുണം ചെയ്യും.

Also Read : ഗോതമ്പ് ദോശ കൂടുതൽ രുചികരമാക്കാം; മാവ് ഈ രീതിൽ തയ്യാറാക്കൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.