കേരളം

kerala

ETV Bharat / bharat

വീട്ടുവളപ്പിലെ ലഹരി ഉപയോഗം എതിര്‍ത്തു; 29കാരനെ ക്രൂരമായി കൊലപ്പെടുത്തി മൂന്നംഗ സംഘം - Man killed in Gondia - MAN KILLED IN GONDIA

കൊലപാതകം കഴുത്തറുത്ത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. മൂവരും പൊലീസ് പിടിയില്‍.

MURDER BEHALF OF DRUG CONSUMPTION  GONDIA MURDER  GONDIA 29 OLD MAN DEATH  ഗോണ്ടിയ കൊലപാതകം
Representative Image (ETV Bharat)

By PTI

Published : Aug 23, 2024, 10:53 PM IST

ഗോണ്ടിയ (മഹാരാഷ്‌ട്ര) :വീട്ടുമുറ്റത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് വിലക്കിയ 29 കാരനെ മൂന്നംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് സംഭവം. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

സംഭവത്തില്‍ ലക്കി സുനില്‍ മെശ്രാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും കസ്റ്റഡിയിലാണ്. ചോട്ട ഗോണ്ടിയ സ്വദേശിയായ വിക്കി ശ്രീറാം ഫര്‍കുന്ദെ ആണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തിരുന്ന് മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതികളും ഫര്‍കുന്ദെയും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കേറ്റമുണ്ടായിരുന്നു. തന്‍റെ വീട്ടുവളപ്പില്‍ കയറി ലഹരി ഉപയോഗിക്കരുതെന്ന് ഫര്‍കുന്ദെ ഇവരോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഇതില്‍ പ്രകോപിതരായ ലക്കി സുനിലും സംഘവും ഇന്നലെ രാത്രി 11 മണിയോടെ ഫര്‍കുന്ദെയെ ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫര്‍കുന്ദെയെ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതികള്‍ യുവാവിന്‍റെ കഴുത്ത് അറുക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

സംഭവ സ്ഥലത്ത് തന്നെ ഫര്‍കുന്ദെ കൊല്ലപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നീടാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Also Read: വളർത്തമ്മയെ മകന്‍ ആണി തലയില്‍ കുത്തിയിറക്കിക്കൊന്നു

ABOUT THE AUTHOR

...view details