മധ്യപ്രദേശ് :ഉറ്റ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ച മനോവിഷമത്തില്‍ ഇരുപത്തിയെട്ടുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്‌ച (05-03-2024) വൈകുന്നേരമാണ് ഇൻഡോർ-അഹമ്മദാബാദ് ഹൈവേയിലെ നൽഖേഡയിൽ കാന്തി എന്നയാൾ തൂങ്ങിമരിച്ചത്. വീഡിയോ റെക്കോര്‍ഡ് ചെയ്‌ത ശേഷമാണ് ഇയാള്‍ ജീവനൊടുക്കുന്നത്. സുഹൃത്ത് എന്നെ വിട്ട് പോയതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്ന് കാന്തി വീഡിയോയില്‍ പറയുന്നു.
ഝബുവ ജില്ലയിലെ ഫുൽദൻവാഡി സ്വദേശികളായ സുഹൃത്തുക്കളാണ് കാന്തിയും നർവ് സിങ്ങും(29). ഉജ്ജയിനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിൾ ഹൈവേയിൽ മറ്റൊരു മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചു.അപകടത്തില്‍ നർവ് സിംഗ് മരിക്കുകയും സുഹൃത്ത് കാന്തി പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. എതിരെ വന്ന മോട്ടോർ സൈക്കിളില്‍ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറ്റ സുഹൃത്തിന്‍റെ വിയോഗത്തില്‍ മനം നൊന്ത് കാന്തി ആപകടം നടന്ന സ്ഥലത്തിനടുത്ത് തന്നെ ഒരു മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.