തൃശൂര്‍: എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിന് രൂപ തങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തൃശൂരുകാരനായ ഒരാള്‍ അറസ്‌റ്റില്‍. പത്തനംതിട്ട സ്വദേശികളുടെ പരാതിയിലാണ് നടപടി. തമിഴ്‌നാട്ടിലെ പ്രശസ്‌ത മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്.
ജേക്കബ് തോമസ്(67) എന്നയാളാണ് പിടിയിലായത്. കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.