ബിലാസ്‌പൂർ: ഹിമാചൽ പ്രദേശിലെ വാഹനാപകടത്തിൽ മലയാളി വ്ളോഗര്‍ക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ ശരത് പിഎയാണ് മരിച്ചത്. ബിലാസ്‌പൂരിലെ മാണ്ഡി-ഭാരാദി പാലത്തിന് സമീപം ഇന്ന് (ഓഗസ്റ്റ് 28) രാവിലെയാണ് അപകടം.
റോഡരികിൽ നിന്ന് വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ടിരിക്കെ അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു. കേരളത്തിൽ നിന്നും ഹിമാചൽ പ്രദേശ് സന്ദർശിക്കാനാണ് യുവാവ് എത്തിയത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബാഗിൽ നിന്ന് കണ്ടെത്തിയ ഐഡിയിൽ നിന്നാണ് യുവാവ് എറണാകുളം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെച്ചു. ശരത് കാൽനടയായാണ് ഹിമാചലില്‍ എത്തിയെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ശരത്തിൻ്റെ കുടുംബം ബിലാസ്‌പൂരിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read:ഫുട്‌പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് പരിക്ക്