കേരളം

kerala

ETV Bharat / bharat

മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കും, മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജനം ഉടൻ: രമേശ് ചെന്നിത്തല - CHENNITHALA ON MAHARASHTRA ELECTION

മഹാവികാസ് അഘാഡിയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി രമേശ് ചെന്നിത്തല.

MAHARASHTRA ASSEMBLY ELECTION 2024  MAHA VIKAS AGHADI  RAMESH CHENNITHALA  മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്
Ramesh Chennithala (ETV Bharat)

By ETV Bharat Kerala Team

Published : Oct 20, 2024, 2:19 PM IST

മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് സീറ്റ് വിഭജനം ഉടൻ പൂര്‍ത്തിയാക്കുമെന്ന് രമേശ് ചെന്നിത്തല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നണിയിലെ ഘടകകക്ഷികള്‍ നടത്തുന്നുണ്ടെന്നും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒറ്റഘട്ടമായി നവംബര്‍ 20നാണ് മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈ കിഴക്കൻ വിദർഭ മേഖലകളിലെ 28 സീറ്റുകളിലാണ് ശിവസേന കോൺഗ്രസ് തർക്കമുള്ളത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളയുമായുള്ള ചർച്ചയിൽ ഉദ്ധവ് വിഭാഗം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ചുമതലയുള്ള നേതാവെന്ന നിലയ്‌ക്ക് രമേശ് ചെന്നിത്തല മഹാരാഷ്‌ട്രയിലേക്ക് എത്തിയത്.

മഹാരാഷ്‌ട്രയില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അടുത്തിടെ ആശുപത്രിയിലായിരുന്ന താക്കറെയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കാനായിരുന്നു താൻ എത്തിയതെന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.

Also Read :മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു, ബിജെപിയെ നേരിടാന്‍ അതിശക്ത തന്ത്രങ്ങള്‍

ABOUT THE AUTHOR

...view details