കർണാടക:രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരയും തലയും തലയും മുറുക്കി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങളൊന്നും ഇല്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. ശേഷം രണ്ട് മൂന്ന് ദിവസത്തിനകം കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റും പുറത്ത് വന്നേക്കും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. കർണാടകയിലും അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും സിദ്ധരാമയ്യ കാർവാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"വലിയ വിവാദങ്ങളൊന്നുമില്ല, ഇത്തവണ ജില്ലാ ചുമതലയുള്ള മന്ത്രിമാർ, നിരീക്ഷകർ, എംഎൽഎമാർ, പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, രാജ്യസഭാ, ലോക്‌സഭാ അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റുമാർ, ജില്ലാ പ്രസിഡന്‍റുമാർ എന്നിവരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്" മുഖ്യമന്ത്രി പറഞ്ഞു (Congress Candidates List for LS polls in Karnataka to be announced in 2-3 days)