ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ എല്ലാ വശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് (CBI) അന്വേഷിക്കാൻ ലോക്‌പാൽ ചൊവ്വാഴ്‌ച ഉത്തരവിട്ടു (Lokpal Orders CBI Probe Against TMC Leader Mahua Moitra In Cash For Query Case). 20(3)(എ) പ്രകാരമുള്ള ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും എല്ലാ മാസവും അന്വേഷണത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉയർന്ന ആരോപണങ്ങളിൽ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് മഹുവ മൊയ്‌ത്രയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ അവയിൽ മിക്കതും വ്യക്തമായ തെളിവുകളാൽ പിന്തുണയ്‌ക്കപ്പെടുന്നതും ഗൗരവമുളളതുമാണ്. അതിനാൽ തങ്ങൾ പരിഗണിക്കുന്ന അഭിപ്രായത്തിൽ സത്യം സ്ഥാപിക്കാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് രേഖയിലുള്ള മുഴുവൻ കാര്യങ്ങളും സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷം ലോക്‌പാൽ ഉത്തരവിൽ പറഞ്ഞു.