ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല. സമാധാനവും ഐശ്വര്യവും വ്യക്തിപരമായ വളര്‍ച്ചയും കൊണ്ടുവരുന്ന ഒരു വര്‍ഷമാകട്ടെ എല്ലാവര്‍ക്കും 2025എന്ന് അദ്ദേഹം പറഞ്ഞു. പുതുവര്‍ഷം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. എല്ലാവരുടെയും പ്രതിജ്ഞകള്‍ നിറവേറ്റാനാകട്ടെയെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനാ ദിനത്തിന്‍റെ പ്രാധാന്യവും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വര്‍ഷം തോറും ഭരണഘടനാ ദിനം രാജ്യമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ആഴത്തില്‍ മനസിലാക്കുമെന്നൊരു പ്രതിജ്ഞ എല്ലാ പൗരന്മാരും കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിലെ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.