കേരളം

kerala

ETV Bharat / bharat

'വിദ്യാഭ്യാസമാണ് രാഷ്ട്ര നിർമ്മാണത്തിൻ്റെ അടിത്തറ': ഓം ബിർള - OM BIRLA ON IMPORTANCE OF EDUCATION

ലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ഓം ബിർള. വിദ്യാഭ്യാസം രാജ്യത്തിന് പ്രയോജനകരമായ തീരുമാനങ്ങളെടുക്കാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

LOK SABHA SPEAKER OM BIRLA  KIIT SCHOOL OF PUBLIC POLICY  OM BIRLA ODISHA  LATEST NEWS IN MALAYALAM
Lok Sabha Speaker Om Birla (ANI)

By ANI

Published : Oct 28, 2024, 5:10 PM IST

ഒഡിഷ:വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ലോക്‌സഭ സ്‌പീക്കർ ഓം ബിർള. വിദ്യാഭ്യാസമാണ് രാഷ്‌ട്ര നിർമാണത്തിന്‍റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായവരിലൂടെ സമൂഹിക നവീകരണവും സാമ്പത്തിക വളർച്ചയും സാധ്യമാകും. വിദ്യാഭ്യാസം രാജ്യത്തിന് പ്രയോജനകരമായ തീരുമാനങ്ങൾ എടുക്കാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നുവെന്നും ഓം ബിർള പറഞ്ഞു.

ഭുവനേശ്വറിലെ കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയിൽ ടെക്‌നോളജി (കെഐഐടി) സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് രാഷ്‌ട്ര നിർമ്മാണത്തിന്‍റെ അടിത്തറയെന്ന് സദസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് സ്‌പീക്കർ പറഞ്ഞു. വ്യക്തികളെ വ്യക്തിപരവും കൂട്ടായതുമായ പുരോഗതിക്ക് ആവശ്യമായ അറിവും കഴിവുകളും മൂല്യങ്ങളും ഉപയോഗിച്ച് ശാക്തീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രതിരോധശേഷി ഉയർത്തിക്കാട്ടിക്കൊണ്ട്, ജനങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിൻ്റെയും അവകാശങ്ങളുടെയും ആത്യന്തിക സംരക്ഷകരാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയെ കുറിച്ച് പറഞ്ഞ ബിർള, ജനാധിപത്യ തത്വങ്ങൾ തകർക്കുന്ന തരത്തിലുള്ള വെല്ലുവിളികൾക്കെതിരെ ജനങ്ങളുടെ ശബ്‌ദം ശക്തമായി പ്രതിധ്വനിക്കുന്നുണ്ടെന്ന് സദസിനെ ഓർമ്മിപ്പിച്ചു. ഈ പ്രതിബദ്ധത എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രസ്ഥാനങ്ങളിലും പ്രകടമാണ്, ജനാധിപത്യം ഊർജസ്വലവും പ്രതികൂല സാഹചര്യങ്ങളിലും നിലനിൽക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഔന്നത്യം വളരുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ജുഡീഷ്യറിയും സുതാര്യമായ നിയന്ത്രണ പ്രക്രിയകളും ഉപയോഗിച്ച്, നിക്ഷേപകർക്ക് ഇന്ത്യ ന്യായവും വിശ്വാസ്യതയും ഉറപ്പുനൽകുന്നുവെന്നും ബിസിനസുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷം വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശക്തമായ നിയമവാഴ്‌ച നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.

ഭുവനേശ്വറിലെ കെഐഐടി വിദ്യാർത്ഥികളുമായി ബിർള സംവദിച്ചിരുന്നു. ഈ അവസരത്തിൽ, പ്രാദേശിക ആദിവാസി വിദ്യാർഥികളിൽ വിദ്യാഭ്യാസം നൽകുകയും മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ, വ്യക്തിത്വ വികസനത്തിലൂടെ രാഷ്ട്രനിർമ്മാണത്തിൽ കെഐഐടി നിർണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2047 ഓടെ ഒരു വികസിത ഇന്ത്യ എന്നത് സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തവും ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ പ്രതിഭാധനരായ വിദ്യാർഥികളുടെ ചുമലിൽ നിക്ഷിപ്‌തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുരോഗമിച്ചതും ഉജ്ജ്വലവുമായ വികസന യാത്രയിൽ യുവാക്കൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read:ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിദ്യാലയങ്ങള്‍ ഇന്ത്യയില്‍, പുരസ്‌കാര നിറവില്‍ ഡല്‍ഹി, രത്‌ലം, മധുരൈ വിദ്യാലയങ്ങള്‍

ABOUT THE AUTHOR

...view details