പൂനെ :ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. അദ്ദേഹത്തിന്‍റെ മകളും എം പിയുമായ സുപ്രിയ സുലെ തന്നെയാണ് ഇത്തവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പൂനെയിലെ ഭോറിൽ സംഘടിപ്പിച്ച റാലിയിൽ വച്ചാണ് സ്ഥാനാർഥി പ്രഖ്യാനം നടത്തിയത്.
ബാരാമതിയിൽ സുപ്രിയ സുലെ തന്നെ; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ശരദ് പവാർ - Lok Sabha polls
ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്നും നിലവിലെ എം പി സുപ്രിയ സുലെയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻ സി പി നേതാവ് ശരദ് പവാർ
Published : Mar 10, 2024, 8:39 AM IST
"ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിൻ്റെ ഭാവി തീരുമാനിക്കും. നമ്മുടെ രാജ്യത്തിൻ്റെ ഭാവിയെ കുറിച്ച് ആരും ആശങ്കാകുലരല്ല. എന്നാൽ ഇപ്പോൾ മാറ്റം ആവശ്യമാണ്. പ്രധാനമന്ത്രി മോദി കർഷകരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നില്ല. ഗുജറാത്തിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്ത് ഉറപ്പാണ് 'മോദി കി ഗ്യാരൻ്റി'യിലൂടെ അദ്ദേഹം നൽകുന്നത്. കർഷകർ സമരത്തിലാണ്. കള്ളപ്പണം തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും രാജ്യത്ത് രൂക്ഷമായിരിക്കുന്നു" - അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ സുലെയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് റാലിയ്ക്കിടെ അദ്ദേഹം മകൾക്കായി വോട്ട് അഭ്യർഥിച്ചത്. "സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലാകണമെങ്കിൽ പാർട്ടിയുടെ പുതിയ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തേണ്ട സമയമാണിത്. മണ്ഡലത്തിലെ സ്ഥാനാർഥിയായി സുപ്രിയയെ ഞാൻ പ്രഖ്യാപിക്കുന്നു. മൂന്ന് തവണ നിങ്ങൾ അവളെ തെരെഞ്ഞെടുത്തു. 7 തവണ മികച്ച പാർലമെൻ്റേറിയൻ അവാർഡ് നേടിയ എം പിയാണ് നിങ്ങളുടെ സ്ഥാനാർഥി. അതുകൊണ്ട് തന്നെ ഇത്തവണയും നിങ്ങൾ അവളെ തെരഞ്ഞെടുക്കണമെന്നും" ശരദ് പവാർ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.