ന്യൂഡല്‍ഹി :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. അഞ്ച് പേരടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത് (LS polls: Congress releases sixth list). കോട്ടയില്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലയെ നേരിടാന്‍ പ്രഹ്ലാദ് ഗുന്‍ജാലിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.
അജ്‌മീറില്‍ രാമചന്ദ്ര ചൗധരിയേയും കോണ്‍ഗ്രസ് കളത്തിലിറക്കി. രാജസമണ്ടില്‍ നിന്ന് സുദര്‍ശന്‍ റാവത്തും ഭില്‍വാരയില്‍ നിന്ന് ദാമോദര്‍ ഗുജ്ജ്വാറും ജനവിധി തേടും. സി റോബര്‍ട്ട് ബ്രൗസ് തിരുനെല്‍വേലിയില്‍ നിന്ന് മത്സരിക്കും (Prahlad Gunjal).
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വലം കൈ ആയിരുന്ന ഗുന്‍ജാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്ത്‌സാരെയുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. കോട്ട നോര്‍ത്തില്‍ നിന്ന് രണ്ട് തവണ ഗുന്‍ജാല്‍ എംഎല്‍എയുമായിരുന്നു (Om Birla). എന്നാല്‍ കഴിഞ്ഞ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. മികച്ച വാഗ്‌മിയായ അദ്ദേഹത്തിന്‍റെ കോണ്‍ഗ്രസിലേക്കുള്ള വരവ് ഹദോത്തി മേഖലയില്‍ തങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
Also Read:മറാത്ത സംവരണ പ്രക്ഷോഭം; തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനൊരുങ്ങി മനോജ് ജാരങ്കെ
ഏപ്രില്‍ 19ന് ആരംഭിക്കുന്ന ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതുവരെ 190 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.