കേരളം

kerala

ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഏഴ് ഘട്ടങ്ങളായി പോളിങ്ങ്, തുടക്കം ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ ജൂൺ നാലിന് - The Lok sabha Election 2024

ലോക്‌സഭ തെരഞ്ഞെടുപ്പിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു

Election Commission Of India  Poll Dates  Lok sabha Election 2024  India
Election Commission Of India Announces The Lok sabha Election 2024 Poll Dates

By ETV Bharat Kerala Team

Published : Mar 16, 2024, 3:56 PM IST

Updated : Mar 16, 2024, 5:41 PM IST

ന്യൂഡൽഹി :രാജ്യം കാത്തിരുന്നലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രില്‍ 19-ന് നടക്കും. രണ്ടാംഘട്ടം 26ന്. വോട്ടെണ്ണല്‍ ജൂൺ നാലിനുമാണ്. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. വിജ്ഞാപനം മാർച്ച് 20ന് വരും.

നിയമസഭകളിലേക്ക് വോട്ടെടുപ്പ്

അരുണാചല്‍ പ്രദേശ് - ഏപ്രില്‍ 19

സിക്കിം - ഏപ്രില്‍ 19

ആന്ധ്രാപ്രദേശ് - മെയ് 13

ഒഡിഷ - മെയ് 13

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 543 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 97 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍

ആകെ വോട്ടര്‍മാര്‍ : 96.8 കോടി

  • സ്ത്രീകള്‍ : 47.1 കോടി
  • പുരുഷന്‍മാര്‍ : 49.7 കോടി
  • കന്നി വോട്ടര്‍മാര്‍ : 1.82 കോടി
  • 100 വയസിനുമേല്‍ പ്രായമുള്ള വോട്ടര്‍മാര്‍ : 2.18 കോടി
  • പോളിങ്ങ് ബൂത്തുകള്‍ : 10.5 ലക്ഷം

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ കൂടി ചുമതലയേറ്റതായും, രാജ്യം പൊതു തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ഇലക്ഷന്‍ കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും 7 ഘട്ടങ്ങളിലായി തന്നെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനങ്ങൾ

  • വോട്ടർ ഹെല്‍പ് ലൈൻ നമ്പർ - 1950
  • വ്യാജ വാർത്തകൾ തടയും
  • മസില്‍ പവറും മണി പവറും അനുവദിക്കില്ല
  • പെരുമാറ്റച്ചട്ടലംഘനം അനുവദിക്കില്ല
  • വ്യാജ പ്രചരണം തടയും
  • വോട്ടർ ഐഡി ഫോണില്‍ ലഭ്യമാക്കും
  • സ്ഥാനാർഥിയുടെ വിവരങ്ങൾ കെവൈസി ആപ്പില്‍
  • അന്വേഷണ ഏജൻസികളുടെ കർശന നിരീക്ഷണം
  • കുട്ടികളെ പ്രചാരണത്തിന് ഇറക്കരുത്
  • വിദ്വേഷവും വ്യക്തിഹത്യയും ഒഴിവാക്കണം
  • താരപ്രചാരകർ പരിധി വിടരുത്

പൊതുതെരഞ്ഞെടുപ്പിന് സുരക്ഷ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ്ങ് ഉദ്യോഗസ്ഥരുണ്ട്. 55 ലക്ഷം വോട്ടിങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാർ അറിയിച്ചു. പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബിർ സിങ് സന്ധു എന്നിവരും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും അങ്ങനെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം.

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26-നാണ്. രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് പോളിങ്ങ്. വിജ്ഞാപനം മാർച്ച് 20ന് വരും. തമിഴ്‌നാട്ടില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പോണ്ടിച്ചേരി, നാഗാലാന്‍ഡ് മേഘാലയ, മിസോറാം, ലഡാക്ക്, ലക്ഷദ്വീപ്, ചണ്ഡിഗഡ്, കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.

ചത്തീസ്‌ഗഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

മഹാരാഷ്ട്ര, ജമ്മു കശ്‌മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് . ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

Last Updated : Mar 16, 2024, 5:41 PM IST

ABOUT THE AUTHOR

...view details