കേരളം

kerala

ETV Bharat / bharat

ജെഎൻയുവില്‍ എബിവിപിയ്‌ക്ക് തിരിച്ചടി; ഭരണം നിലനിർത്തി ഇടത് സഖ്യം, നാല് സീറ്റിലും ജയം - JNU students union election

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുസഖ്യത്തിന് വിജയം.

JNU  STUDENTS UNION ELECTION  LEFT ALLIANCE  JNU STUDENTS UNION ELECTION
Left sweeps JNU students' union election, wins all four seats

By ETV Bharat Kerala Team

Published : Mar 25, 2024, 6:49 AM IST

ഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ‌ ഭരണം നിലനിർത്തി ഇടത് സഖ്യം (JNU Students Union Election Result). തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും ഇടത് സ്ഥാനാര്‍ഥികള്‍ക്കാണ് ജയം. നാല് വര്‍ഷത്തിന് ശേഷം നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങ്ങായിരുന്നു ഇക്കുറി രേഖപ്പെടുത്തിയത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്‍റെ പിന്തുണയോടെ മത്സരിച്ച ബിഎപിഎസ്എ (BAPSA) സ്ഥാനാർഥി വിജയം കൈവരിച്ചു. വാശിയേറിയ പോരാട്ടമായിരുന്നു ഇത്തവണയും നടന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ എബിവിപി വെല്ലുവിളി ഉയർത്തിയെങ്കിലും വിജയം ഇടതു സഖ്യത്തോടൊപ്പമായിരുന്നു.

എസ്എഫ്‌ഐയ്‌ക്ക് (SFI) പുറമെ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (ഡിഎസ്എഫ്), അഖിലേന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (എഐഎസ്എ), ഓള്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എഐഎസ്എഫ്) എന്നിവയായിരുന്നു ഇടത് സഖ്യത്തിലെ മറ്റ് സംഘടനകൾ.

ABOUT THE AUTHOR

...view details