കാസർകോട് : സിപിഎം കാസർകോട് ഏരിയ സമ്മേളനത്തിൽ ഉയർത്താൻ തയ്യാറാക്കി വച്ചിരുന്ന കൊടിമരം മോഷണം പോയി. കൂഡ്‌ലു സുരേന്ദ്രൻ സ്‌മൃതി മണ്ഡപത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന കൊടിമരമാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് മോഷണം പോയതെന്ന് പ്രവർത്തകർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവസാന മിനുക്ക് പണികൾ പൂർത്തിയായ ശേഷം ടാർപായ കൊണ്ട് പൊതിഞ്ഞുവച്ചാണ് പ്രവർത്തകർ സ്ഥലത്ത് നിന്ന് പോയത്. ഇന്ന് വൈകിട്ട് ആയിരുന്നു കൊടിമരം ഉയർത്തേണ്ടിരുന്നത്. രണ്ടാഴ്‌ച കൊണ്ട് തയ്യാറാക്കിയ കൊടിമരം ആയിരുന്നു ഇതെന്നും ഇതുവരെയുള്ള പാർട്ടി കോൺഗ്രസ് നടന്ന വർഷവും സ്ഥലങ്ങളുടെ അടക്കം പേര് വിവരങ്ങളുമുള്ള കൊടിമരമായിരുന്നു ഇതെന്നും പ്രവർത്തകർ പറയുന്നു.
മോഷണം സംബന്ധിച്ച് സിപിഎം ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. പൊലീസ് ആന്വേഷണം ആരംഭിച്ചു.