ന്യൂഡൽഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റ് മുഖ്യ പരിശീലകനായ ജേസൺ ഗില്ലസ്‌പി പുറത്താകുമെന്ന അഭ്യൂഹങ്ങൾ തള്ളി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഗില്ലസ്‌പി ടീമിന്‍റെ പരിശീലകനായി തുടരുമെന്ന് അറിയിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളറും പിസിബി സെലക്ഷൻ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദിനെ നിയമിക്കുമെന്ന് ഞായറാഴ്ച നിരവധി മാധ്യമ റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പിസിബിയുടെ പ്രസ്താവന.
എന്നാല്‍ പുറത്തുവന്ന വാര്‍ത്തയെ നിഷേധിച്ച് പിസിബി സമൂഹമാധ്യമങ്ങളില്‍ പ്രസ്‌താവനയുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ചതുപോലെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് റെഡ് ബോൾ മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിന്‍റെ പരിശീലകനായി ജേസൺ ഗില്ലസ്‌പി തുടരുമെന്ന് പിസിബി കുറിച്ചു.
" jason gillespie to be head coach for south africa series." pcb
— Nawaz 🇵🇰 (@Rnawaz31888) November 18, 2024
the pcb said he would coach for the tour of south africa but did not confirm whether he would hold on to the remainder of his contract. pic.twitter.com/BeqjRxq6OL
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് ഗാരി കിർസ്റ്റൺ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷമാണ് ഗില്ലസ്‌പിയെ പിസിബി കോച്ചാക്കിയത്. വിവിധ വിഷയങ്ങളിലെ പിസിബിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ മാസമാദ്യം കിർസ്റ്റനിന്‍റെ രാജിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ പാകിസ്ഥാനിൽ തുടരാൻ കിർസ്റ്റന്‍ തയ്യാറായിരുന്നില്ല.
PCB strongly refutes the story. As announced previously, Jason Gillespie will continue to coach the Pakistan side for the two red-ball matches against South Africa. https://t.co/J5MYKuq368
— Pakistan Cricket (@TheRealPCB) November 17, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം പാകിസ്ഥാന്‍ നിലവില്‍ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. 3 മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തിയാണ് ചരിത്രം സൃഷ്ടിച്ചത്.
🚨 Gary Kirsten is unhappy with the PCB's decisions regarding selections and central contracts.
— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) October 27, 2024
- When the PCB signed him, they promised full autonomy, but now Aaqib Javed is handling everything. As a result, Gary is furious and has threatened to resign from the post. pic.twitter.com/6qybSuq2Qa
22 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ പാകിസ്ഥാൻ നേടുന്ന ആദ്യ പരമ്പര വിജയമാണിത്. എന്നാല്‍ 3 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഓസ്‌ട്രേലിയ 2-0 ന് അപരാജിത ലീഡ് നേടി. പാകിസ്ഥാൻ നവംബർ 24 മുതൽ ഡിസംബർ 5 വരെ സിംബാബ്‌വെയ്‌ക്കെതിരായ 3 ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കും. ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡിസംബർ 10 മുതൽ ജനുവരി 7 വരെ എല്ലാ ഫോർമാറ്റുകളുടെയും പരമ്പര നടക്കും.
Also Read: വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ജപ്പാനെ 3-0ന് തകര്‍ത്ത് ഇന്ത്യ സെമിയിൽ