ETV Bharat / bharat

മാധ്യമപ്രവര്‍ത്തകര്‍ 'അടിമ' എന്ന് രാഹുല്‍ ഗാന്ധി; വൻ വിവാദം, അപലപിച്ച് പ്രസ് ക്ലബ് - RAHUL GANDHI SLAVE REMARK

മാധ്യമ വ്യവസായികളെയും കുത്തക മുതലാളിമാരെയുമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കേണ്ടതെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു

RAHUL GANDHI CONGRESS  JOURNALISTS  MAHARASHTRA BYELECTION  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്
Rahul Gandhi (ANI)
author img

By ANI

Published : Nov 18, 2024, 12:26 PM IST

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരെ 'അടിമ' എന്ന് പരാമർശിച്ചതില്‍ അപലപിച്ച് മുംബൈ പ്രസ് ക്ലബ്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു റാലിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് വെറും പ്രസ്‌താവനകൾ നടത്തുന്നതിനുപകരം മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് മുൻഗണന നൽകണമെന്ന് മുംബൈ പ്രസ് ക്ലബ് വ്യക്തമാക്കി.

മാധ്യമ വ്യവസായികളെയും കുത്തക മുതലാളിമാരെയുമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കേണ്ടതെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നതിനെ വിമർശിക്കുന്നത് ശരിയാണെങ്കിൽ, അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ശാസന അർഹിക്കുന്നുണ്ടെന്നും മുംബൈ പ്രസ് ക്ലബ് പത്രക്കുറിപ്പിൽ എടുത്തുപറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമപ്രവര്‍ത്തകരെ കുറിച്ച് രൂക്ഷമായ പരാമർശങ്ങൾ നടത്തി, കേന്ദ്ര ഭരണത്തെ പിന്തുണയ്‌ക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍, അവരെ 'ഉടമകളുടെ അടിമകൾ' എന്ന് മുദ്രകുത്തി. മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചില്ല, അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കൂടുതൽ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കണം,' എന്ന് പ്രസ് ക്ലബ് പറഞ്ഞു.

രാജ്യത്തെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളുടെ മൂലകാരണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തനത്തിലുള്ള പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവിനോട് പ്രസ് ക്ലബ് ചോദിച്ചു. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി, യൂണിയൻവൽക്കരണവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉൾപ്പെടെയുള്ള കാര്യമായ അവകാശങ്ങൾക്കായി മാധ്യമപ്രവര്‍ത്തകര്‍ പോരാടിയിരുന്നു.

കരാർവൽക്കരണം മൂലം കുത്തക മാധ്യമ സ്ഥാപനങ്ങൾക്ക് പത്രപ്രവർത്തകരെ ഇഷ്‌ടാനുസരണം പിരിച്ചുവിടാനും യൂണിയനുകളെ ദുർബലപ്പെടുത്താനും പത്രപ്രവർത്തകരെ ദുർബലരാക്കാനും അനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്താണെന്നും മുംബൈയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ വിമര്‍ശിച്ചു.

Read Also: 'അംബേദ്‌കറെ അപമാനിച്ചത് കോണ്‍ഗ്രസ്, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്': ചിരാഗ് പാസ്വാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.