ETV Bharat / bharat

'പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കനത്ത തോല്‍വി സമ്മാനിക്കണം'; വോട്ടര്‍മാരോട് ആഹ്വാനം ചെയ്‌ത് ശരദ് പവാർ

മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാർ.

MAHARASHTRA ASSEMBLY ELECTION NCP  NCP LEADER SHARAD PAWAR  ശരദ് പവാർ എന്‍സിപി  മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്
Sharad pawar (Facebook@ Sharad Pawar)
author img

By PTI

Published : 3 hours ago

പൂനെ: എന്‍സിപി അജിത് പവാര്‍ വിഭാഗത്തെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. തന്നെയും തന്‍റെ പാര്‍ട്ടിയെയും പിന്നിൽ നിന്ന് കുത്തിയ എല്ലാവരെയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സോലാപൂർ ജില്ലയിലെ മാധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ശരദ് പവാർ.

'1980 ലെ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിയിൽ നിന്ന് 58 പേർ വിജയിക്കുകയും ഞാന്‍ പ്രതിപക്ഷ നേതാവാകുകയും ചെയ്‌തു. വിദേശത്തേക്ക് പോയ ഞാൻ തിരിച്ചെത്തിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി എ ആർ അന്തുളായി സാഹിബ് എന്തോ മായം കാട്ടിയതെന്നും 58 എംഎൽഎമാരിൽ 52 പേരും പക്ഷം മാറിയെന്നും മനസിലായത്. അന്ന് എനിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്‌ടപ്പെട്ടു. അന്ന് ഞാൻ ഒന്നും ചെയ്‌തില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അടുത്ത മൂന്ന് വര്‍ഷം ഞാന്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കഠിനാധ്വാനം ചെയ്‌തു. അടുത്ത തെരഞ്ഞെടുപ്പിൽ കൂറുമാറിയ 52 എംഎൽഎമാർക്കെതിരെ ഞാന്‍ യുവ സ്ഥാനാർഥികളെ മത്സരിപ്പിച്ചു. മാഹാരാഷ്‌ട്രയിലെ ജനങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. എന്നെ ഉപേക്ഷിച്ച 52 പേരും അന്ന് പരാജയപ്പെട്ടു.'- ശരദ്‌ പവാര്‍ പറഞ്ഞു.

1967 ൽ, 27-ാം വയസിൽ എംഎൽഎ ആയത് മുതലുള്ള തന്‍റെ രാഷ്‌ട്രീയ അനുഭവങ്ങളും ശരദ്‌ പവാര്‍ വിവരിച്ചു. വഞ്ചിച്ചവരെ പാഠം പഠിപ്പിക്കണമെന്നും, അവര്‍ക്ക് കനത്ത പരാജയം സമ്മാനിക്കണമെന്നും ശരദ്‌ പവാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശരദ് പവാർ സ്ഥാപിച്ച നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി പിളരുന്നത്. അദ്ദേഹത്തിന്‍റെ അനന്തരവൻ അജിത് പവാറും എട്ട് എംഎൽഎമാരും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാരിലേക്ക് കൂറുമാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെത്തുടർന്ന്, അജിത് പവാറിന് പാർട്ടിയുടെ പേരും 'ക്ലോക്ക്' ചിഹ്നവും ലഭിച്ചു. തുടര്‍ന്ന് ശരദ്‌ പവാര്‍ തന്‍റെ പാര്‍ട്ടിക്ക് എൻസിപി (ശരദ്‌ചന്ദ്ര പവാർ) എന്ന് നാമകരണം ചെയ്‌തു.

ബാരാമതി നിയമസഭ സീറ്റിൽ എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ നേരിടാൻ ശരദ് പവാറിന്‍റെ ചെറുമകൻ യുഗേന്ദ്ര പവാറിനെയാണ് എൻസിപി (എസ്‌പി) രംഗത്തിറക്കിയിരിക്കുന്നത്. 1991 മുതൽ ബാരാമതിയിൽ നിന്നുള്ള എംഎൽഎയാണ് അജിത് പവാർ. നവംബര്‍ 20 ന് മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 23 ന് വോട്ടെണ്ണും.

Also Read: 'മണിപ്പൂരിലേക്ക് പോകാതെ മോദി ലോകം ചുറ്റുന്നു': മല്ലികാര്‍ജുൻ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.