ETV Bharat / bharat

'അംബേദ്‌കറെ അപമാനിച്ചത് കോണ്‍ഗ്രസ്, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്': ചിരാഗ് പാസ്വാൻ - CHIRAG PASWAN AGAINST CONGRESS

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ.

UNION MINISTER CHIRAG PASWAN BJP  MAHARASHTRA ASSEMBLY ELECTION  കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ  മാഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പ്
File photo of Union minister Chirag Paswan (IANS)
author img

By ETV Bharat Kerala Team

Published : Nov 18, 2024, 11:12 AM IST

മുംബൈ: അംബേദ്‌കറെ കോൺഗ്രസ് എല്ലായ്‌പ്പോഴും അപമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്‌പിയായ അംബേദ്‌കറിന്‍റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം കോൺഗ്രസാണ് ഉറപ്പാക്കിയതെന്നും ലോക് ജനശക്തി പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ ചിരാഗ്‌ പസ്വാന്‍ പറഞ്ഞു. മുംബൈയിലെ ദാദറിലെ ചൈത്യഭൂമിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രതികരണം.

'അംബേദ്കേറുടെ ആശയങ്ങൾ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. ഇതിനെ പ്രതിപക്ഷം ഭയക്കുകയാണ്. അതുകൊണ്ടാണ് എപ്പോഴും പൊതുവേദികളില്‍ അവര്‍ ഭരണഘടനയെ ഉയര്‍ത്തിക്കാട്ടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

1989-ന് മുമ്പ് പാർലമെന്‍റ് മന്ദിരത്തിന്‍റെ സെൻട്രൽ ഹാളിൽ അംബേദ്‌കറുടെ ചിത്രം വെച്ചിരുന്നില്ല. എന്നാല്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ ഛായാചിത്രങ്ങൾ അവിടെ ചുവരുകളിൽ അലങ്കരിച്ചിരുന്നു. ഇത് കോൺഗ്രസിന്‍റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്'- ചിരാഗ്‌ പസ്വാന്‍ പറഞ്ഞു.

മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താനാണ് ചിരാഗ്‌ പസ്വാന്‍ മുംബൈയില്‍ എത്തിയത്. നവംബർ 20ന് ആണ് മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ്.

Also Read: 'മണിപ്പൂരിലേക്ക് പോകാതെ മോദി ലോകം ചുറ്റുന്നു': മല്ലികാര്‍ജുൻ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.