ഹൈദരാബാദ്: കന്നഡ നടൻ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട രേണുകസ്വാമി വധക്കേസില്‍ ഇരയ്‌ക്ക് പിന്തുണയറിച്ച് പ്രശസ്‌ത കന്നഡ നടൻ കിച്ച സുദീപ്. ഇരയുടെ ഭാര്യയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിച്ച സുദീപ് രംഗത്തെത്തിയത്.
വിവരങ്ങൾ അറിയാൻ പൊലീസ് സ്‌റ്റേഷനിൽ പോകാത്തതിനാൽ മാധ്യമങ്ങൾ പറയുന്നത് മാത്രമേ ഞങ്ങൾക്ക് അറിയൂ. മാധ്യമങ്ങളും പൊലീസും ഒന്നിച്ച് പ്രവർത്തിക്കുന്നത് പോലെ തോന്നുന്നു. സത്യം പുറത്തുകൊണ്ടുവരാൻ പ്രയാസമില്ല, ആ കുടുംബത്തിന് നീതി ലഭിക്കണം, ഈ കേസിൽ നീതി വിജയിക്കണമെന്നും ഒരു മാധ്യമ സംവാദത്തിൽ പങ്കെടുക്കവേ കിച്ച സുധീപ് പറഞ്ഞു'.
'എല്ലാവരുടെയും ഹൃദയം ആ കുടുംബത്തിലേക്കാണ്, അന്തരീക്ഷം ശരിയല്ല, സിനിമാ വ്യവസായത്തിന് നീതി ലഭിക്കണം, എല്ലാ കുറ്റങ്ങളും സിനിമാ വ്യവസായത്തിന്‍റെ തലയിൽ കെട്ടിവയ്ക്കുന്നതായി തോന്നുന്നു. വ്യവസായത്തിന് ക്ലീൻ ചിറ്റ് ആവശ്യമാണ്, നിരവധി കലാകാരന്മാരുണ്ട്. സിനിമ എന്നത് ഒന്നോ രണ്ടോ പേരല്ല, കുറ്റവാളിയെ ശിക്ഷിച്ചാൽ സിനിമാലോകത്തിന് ആശ്വാസമാകുമെന്നും കേസ് കന്നഡ സിനിമാ വ്യവസായത്തെ ബാധിക്കുന്നതിനെക്കുറിച്ച് സുദീപ് പറഞ്ഞു'.
ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ജൂൺ 11നായിരുന്നു അറസ്‌റ്റ്. പവിത്രയ്ക്ക് അപമര്യാദയായി സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് രേണുകയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ALSO READ:രേണുകസ്വാമി കൊലക്കേസ്: ദര്‍ശനും പവിത്രയും അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു