ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്‍റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന് ഖലിസ്ഥാൻ തീവ്രവാദികൾ. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ വി ശിവദാസിനും എ എ റഹീമിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് പാർലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സന്ദേശമെത്തിയത്.
ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കുമെന്നുമായിരുന്നു സന്ദേശം. അതിന് ഇരയാകേണ്ടെങ്കില്‍ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.