കേരളം

kerala

ETV Bharat / bharat

'വയനാടിന് നീതി വേണം'; പാർലമെൻ്റിൽ കേരള എംപിമാരുടെ പ്രതിഷേധം - PROTEST AT PARLIAMENT ON WAYANAD

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് പ്രിയങ്ക ഗാന്ധി

WAYANAD RELIEF PROTEST PRIYANKA  KERALA MP PROTEST AT PARLIAMENT  വയനാട് പാര്‍ലമെന്‍റ് പ്രതിഷേധം  കേരള എംപിമാരുടെ പ്രതിഷേധം
Opposition MPs from Kerala stages protest (ANI)

By ETV Bharat Kerala Team

Published : Dec 14, 2024, 12:33 PM IST

ന്യൂഡൽഹി: വയനാടിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് പുറത്ത് കേരള എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റിന്‍റെ മകര്‍ദ്വാര്‍ കവാടത്തിന് മുന്നിലാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ, സിപിഎം എംപി ജോൺ ബ്രിട്ടാസ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. 'ജസ്‌റ്റിസ് ഫോര്‍ വയനാട്', 'വയനാട് കോ ന്യായോ, ബേദ്ബാവ് നാ കരേൻ' (വയനാടിന് നീതി, വിവേചനം പാടില്ല) തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വയനാടിന് പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുകയാണെന്ന് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

'ഞങ്ങൾ ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിക്കുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്‌തിട്ടുണ്ട്. ഹിമാചൽ പ്രദേശിലും സമാനമായ വൻ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്, അവിടെയും ഒരു കോൺഗ്രസ് സർക്കാർ ആണ്. അവരും കേന്ദ്രത്തിൽ നിന്ന് സഹായം തേടുകയാണ്. എന്നാൽ രണ്ട് കേസുകളിലും, രാഷ്‌ട്രീയത്തിന്‍റെ പേരിൽ കേന്ദ്ര സർക്കാർ ഇരകളുടെ അവകാശം നിഷേധിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കരുത്'- വയനാട് എംപി പറഞ്ഞു.

ഡിസംബർ 3 ന് പ്രിയങ്ക ഗാന്ധിയും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണ്ട് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതർക്ക് അടിയന്തര സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ദുരന്തത്തിന്‍റെ തീവ്രത കണക്കിലെടുത്ത് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.

Also Read:ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ല് ഡിസംബർ 16ന് ലോക്‌സഭയില്‍

ABOUT THE AUTHOR

...view details