കേരളം

kerala

ETV Bharat / bharat

'ഇന്ത്യക്കുള്ളത് എല്ലാവരിലും ബ്രഹ്മാവിനെ കാണുന്ന പാരമ്പര്യം'; ന്യൂനപക്ഷ സംവരണത്തെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാൻ - Governor on Minorities Reservation - GOVERNOR ON MINORITIES RESERVATION

എല്ലാവരിലും ബ്രഹ്മാവിനെ കാണുന്ന പാരമ്പര്യമാണ് ഇന്ത്യയിലുള്ളതെന്ന് ന്യൂനപക്ഷ സംവരണ വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ.

ARIF MOHAMMED KHAN  MINORITY RESERVATION IN INDIA  KERALA GOVERNOR ARIF MOHAMMED KHAN  ന്യൂനപക്ഷ സംവരണം
GOVERNOR ON MINORITIES RESERVATION

By ETV Bharat Kerala Team

Published : Apr 30, 2024, 10:00 PM IST

ഷിംല: രാജ്യത്തെ ന്യൂനപക്ഷ സംവരണ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരെയും ഒരുപോലെ കാണുന്ന പാരമ്പര്യം ഈ നാടിന്‍റെ സംസ്‌കാരത്തിലുണ്ട്. എല്ലാവരിലും ബ്രഹ്മാവിനെ കാണുന്ന പാരമ്പര്യമാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം ഷിംലയിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞു.

ഭരണഘടനയിലെ എല്ലാ ആദർശങ്ങളും ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭരണഘടനയുടെ എല്ലാ വേരുകളും വൈദേശികമല്ല ഇന്ത്യൻ സംസ്‌കാരത്തിന്‍റെ വേരുകളിൽ നിന്നാണ് വരുന്നത്‌.

1962 ലെ പാർട്ടി പാർലമെന്‍ററി യോഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മതേതരത്വം നല്ല വാക്കല്ലെന്ന് പറഞ്ഞത് താൻ ഓർക്കുന്നു. മതേതരത്വത്തിന്‍റെ പാത ശരിയാണ്, അത് ഇന്ത്യയുടെ ജീവിതരീതിയാണ്. ഇന്ത്യയുടെ സംവിധാനത്തിൽ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷിംലയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ്‌ സ്‌റ്റഡിയിൽ 'വേൾഡ് ഇന്‍റലിജൻസ് ഫോർ വേൾഡ് ഹാർമണി' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന്‌ പങ്കെടുക്കാനെത്തിയതാണ്‌ ആരിഫ് മുഹമ്മദ് ഖാന്‍. വേദിയില്‍ കപിൽ കപൂർ, ശശി പ്രഭ കുമാർ എന്നിവർ വേദങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്‌ചപ്പാടുകൾ പ്രകടിപ്പിച്ചു.

Also Read:പിടിച്ചുവച്ച 5 ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; നടപടി തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ

ABOUT THE AUTHOR

...view details