കേരളം

kerala

ETV Bharat / bharat

ഹാഫ്‌ സ്ലീവ്, പോക്കറ്റില്ലാത്ത പാന്‍റ്‌: കർശന നിയമങ്ങള്‍ പാലിച്ച് കര്‍ണാടക പിഎസ്ഐ പരീക്ഷ - കർണാടക പിഎസ്ഐ പരീക്ഷ

കർണാടക എക്‌സാമിനേഷൻസ് അതോറിറ്റി പൊലീസ് സബ് ഇൻസ്പെക്‌ടർ പുനഃപരീക്ഷയ്ക്ക് കർശന നിയമങ്ങൾ ഏർപ്പെടുത്തി. ഫുള്‍സ്ലീവ്‌ ഷർട്ട് ധരിച്ചെത്തിയ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സ്ലീവ് പകുതി മുറിക്കേണ്ടി വന്നു.

karnataka psi re examination  Strict Dress Code in PSI Exam  കർണാടക പിഎസ്ഐ പരീക്ഷ  പൊലീസ് സബ് ഇൻസ്പെക്‌ടർ പുനപരീക്ഷ
karnataka psi re examination

By ETV Bharat Kerala Team

Published : Jan 23, 2024, 7:20 PM IST

ബെംഗളൂരു: കർശന നിയമങ്ങൾ കാരണം വലഞ്ഞ്‌ പൊലീസ് സബ് ഇൻസ്‌പെക്‌ടർ പുനഃപരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർഥികൾ. നിർബന്ധിത ഡ്രസ് കോഡിന് പുറമെ, കർണാടക എക്‌സാമിനേഷൻസ് അതോറിറ്റി (കെഇഎ) ഏർപ്പെടുത്തിയ നിരവധി കർശന നിയമങ്ങൾ ബെംഗളൂരുവിലെയും മറ്റ് ഭാഗങ്ങളിലെയും വിവിധ കേന്ദ്രങ്ങളിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചു. നിയമങ്ങൾ ശ്രദ്ധയില്‍പ്പെടാതെ എത്തിയ ഉദ്യോഗാർഥികളെ പരീക്ഷാകേന്ദ്രത്തിലെ ജീവനക്കാർ തടഞ്ഞു.

ബംഗളൂരുവിലെ സെന്‍റ്‌ ജോസഫ് കോളജിലെ പരീക്ഷാ കേന്ദ്രത്തിൽ ഷർട്ട് ധരിച്ച് എത്തിയ ചില ഉദ്യോഗാർഥികളോട്‌ ഷർട്ടിന്‍റെ കൈ രണ്ടായി മുറിച്ചാൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ എന്ന്‌ ജീവനക്കാർ. സെന്‍റർ ജീവനക്കാരുമായി തർക്കങ്ങൾ നടത്തിയ ഉദ്യോഗാർഥികള്‍ക്ക്‌ ഒടുവിൽ നിയമങ്ങൾ പാലിക്കേണ്ടി വന്നു(Karnataka Examinations Authority Imposed Strict Rules For PSI Re-examination).

അതേസമയം ഗദഗിൽ നിന്ന് ബംഗളൂരുവിലേക്ക് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥിയുടെ കൈയ്യിൽ നിന്ന് കഫ് ബ്രേസ്‌ലെറ്റ് ഊരിമാറ്റാൻ പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാർ ശ്രമിക്കുന്നതിനിടയില്‍ ഉദ്യോഗാർഥിയുടെ കൈക്ക് പരിക്കേറ്റു.

പിഎസ്ഐ പരീക്ഷയിലെ ക്രമക്കേടുകൾ തടയാൻ കർണാടക പരീക്ഷാ അതോറിറ്റി നിർബന്ധിത നിയമങ്ങളാണ്‌ ഏര്‍പ്പെടുത്തിയത്‌. അവയിൽ ഹാഫ് കൈ ഷർട്ടുകൾ ധരിക്കുന്നതും ഉൾപ്പെടുന്നു. കോളറില്ലാത്ത ഷർട്ട് പരമാവധി ധരിക്കണം. പോക്കറ്റില്ലാത്ത പാന്‍റുകളാണ് ധരിക്കേണ്ടത്. എന്നാൽ കുർത്തയും പൈജാമയും ജീൻസ് പാന്‍റും ധരിക്കാൻ പാടില്ല.

കൂടാതെ, ധരിക്കുന്ന വസ്‌ത്രങ്ങൾ ഭാരം കുറഞ്ഞതായിരിക്കണം. അതായത്, സിപ്പ് പോക്കറ്റുകൾ, വലിയ ബട്ടണുകൾ, എംബ്രോയ്‌ഡറി എന്നിവയുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ പാടില്ല. പരീക്ഷാ ഹാളിനുള്ളിൽ ചെരിപ്പുകൾ കർശനമായി നിരോധിച്ചിരുന്നു. കമ്മലുകൾ, വളകൾ ഉള്‍പ്പടെ ഏതെങ്കിലും ലോഹ ആഭരണങ്ങൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. സ്‌ത്രീ ഉദ്യോഗാർഥികൾ എംബ്രോയ്‌ഡറി, ഫുൾസ്ലീവ് വസ്‌ത്രങ്ങൾ, ജീൻസ് പാന്‍റ്‌സ്‌ എന്നിവ ധരിക്കരുത്. മംഗളസൂത്രം, കാൽവിരലിലെ മോതിരം എന്നിവ ഒഴികെയുള്ള ലോഹ ആഭരണങ്ങൾ ധരിക്കരുതെന്നും വ്യക്തമാക്കുന്നു.

ഇലക്‌ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ, പെൻഡ്രൈവ്, ഇയർ ഫോൺ, മൈക്രോഫോൺ, ബ്ലൂടൂത്ത് ഉപകരണം, വാച്ച് എന്നിവ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ നിരോധിച്ചിരുന്നു. കുടിവെള്ള കുപ്പികൾ, ഭക്ഷണങ്ങൾ എന്നിവ കൊണ്ടുവരുന്നത് നിരോധിച്ചു. തലയിൽ തൊപ്പിയും മുഖത്ത് മാസ്‌ക്കും ധരിക്കാൻ പാടില്ലെന്ന കർശന അറിയിപ്പ് മുൻകൂറായി നൽകിയിരുന്നു.

545 പിഎസ്ഐ തസ്‌തികകളിലേക്കാണ്‌ പരീക്ഷാ അതോറിറ്റി പുനഃപരീക്ഷ നടത്തിയത്‌. 545 പിഎസ്‌ഐ തസ്‌തികകളിലെ നിയമനത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടർന്നാണിത്. ഇതില്‍ റിക്രൂട്ട്‌മെന്‍റ്‌ ഡിപ്പാർട്ട്‌മെന്‍റ്‌ എഡിജിപി അമൃത്‌പാൽ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും മധ്യസ്ഥരും പരീക്ഷാർത്ഥികളും അറസ്റ്റിലായി. പരീക്ഷാ അപാകതയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ നിയമന വിജ്ഞാപനം സർക്കാർ റദ്ദാക്കി.

ഇത് ചോദ്യം ചെയ്‌ത്‌ ചില ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി ദീർഘമായ വാദം കേൾക്കുകയും പുനഃപരിശോധന നടത്താനുള്ള സർക്കാർ തീരുമാനം ശരിവെക്കുകയും ചെയ്‌തു. സ്വതന്ത്ര പരീക്ഷാ ബോഡി പരീക്ഷ നടത്തണമെന്നും നിർദേശിച്ചു.

കർശന നിയമങ്ങൾ: പരീക്ഷാ കേന്ദ്രങ്ങളിൽ കെഇഎ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 54,000 ഉദ്യോഗാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ മുതൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഓരോ സ്റ്റേഷനിലും ആറ് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 40 ലധികം ബറ്റാലിയൻ പൊലീസ് പ്രൊബേഷണറി ഡ്യൂട്ടിയിലാണ്. ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ 144-ാം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തെ സെറോക്‌സ് കടകൾ അടച്ചുപൂട്ടാനും സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details